കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു
Thursday, November 14, 2024 5:09 AM IST
ചെ​ങ്ങ​ന്നൂ​ർ: മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് കെ​വി​എ​ൽ​പി സ്കൂ​ളി​നു സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 85 ഗ്രാം ​ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ക്കു​ക​യും ഒ​രാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യും ചെ​യ്തു. ര​ണ്ടു പേ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് മു​റി​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ ഷ​മ​ൺ മാ​ത്യു(31)​വി​നെ അ​റ​സ്റ്റു ചെ​യ്തു. ഓ​ടി​ര​ക്ഷ​പ്പെ​ട്ട ചെ​ങ്ങ​ന്നൂ​ർ തി​ട്ട​മേ​ൽ അ​ർ​ച്ച​നാ​ഭ​വ​ന​ത്തി​ൽ അ​രു​ൺ വി​ക്ര​മ​ൻ, മു​ള​ക്കു​ഴ കാ​ര​യ്ക്കാ​ട് മു​റി​യി​ൽ വെ​ട്ടി​യി​ൽ ജി​ത്ത് രാ​ജ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്തു.

ഒ​ന്നാം പ്ര​തി ഷ​മ​ൺ മാ​ത്യു (31) മു​ൻ മ​യ​ക്കു​മ​രു​ന്നു കേ​സി​ലു​ൾ​പ്പെ​ട്ടു ജ​യി​ലി​ൽ​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം ജാ​മ്യം ല​ഭി​ച്ച് ഇ​റ​ങ്ങി​യ ആ​ളാ​ണ്. മൂ​ന്നാം പ്ര​തി ചെ​ങ്ങ​ന്നൂ​ർ റേ​ഞ്ചി​ലെ മേ​ജ​ർ എ​ൻ​ഡി പി​എ​സ് കേ​സി​ലെ പ്ര​തി​യും ര​ണ്ടാം പ്ര​തി നി​ര​വ​ധി ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യു​മാ​ണ്. ക​ഞ്ചാ​വ് ക​ട​ത്തി​യ കാ​ർ നി​യ​മാ​നു​സ​ര​ണം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

പ​രി​ശോ​ധ​ന​യി​ൽ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​ബി​ജു​വി​നൊ​ടൊ​പ്പം സി​ഇ​ഒ പ്ര​ദീ​ഷ്, പിഒ​മാ​രാ​യ, ജി. ​പ്ര​കാ​ശ്, ബാ​ബു ഡാ​നി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.