ചേ​ര്‍​ത്ത​ല ദേ​ശീ​യ​പാ​ത​യി​ല്‍ അപ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്ക​ഥ
Tuesday, November 12, 2024 7:25 AM IST
ചേ​ര്‍​ത്ത​ല: നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന ദേ​ശീ​യ​പാ​ത​യി​ല്‍ ചേ​ര്‍​ത്ത​ല മു​ത​ല്‍ അ​രൂ​ര്‍ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്കഥ​യാ​കു​ന്നു. നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന ഇ​വി​ടം ഈ ​വ​ര്‍​ഷം ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി​യാ​ളു​ക​ളു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. നി​ര​വ​ധി​പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ല്‍ ചേ​ര്‍​ത്ത​ല ത​ങ്കി ക​വ​ല​യ​്ക്ക് വ​ട​ക്ക് സി​എം​എ​സി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത് ര​ണ്ടു​ യു​വാ​ക്ക​ളാ​ണ്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ര്‍​ഡ് പ​റ​മ്പ​ട​ച്ചി​റ മു​രു​കേ​ശ​ന്‍ (43), ഭാ​ര്യാ സ​ഹോ​ദ​ര​ന്‍ ശി​വ​കു​മാ​ര്‍ (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പെ​യി​ന്‍റിംഗ് തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന മു​രു​കേ​ശ​നും ശി​വ​കു​മാ​റും ക​ഞ്ഞി​ക്കു​ഴി​യി​ല്‍നി​ന്നു തൃ​ശൂ​രി​ലേ​ക്കു സ്‌​കൂ​ട്ട​റി​ല്‍ പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

കോ​ഴി​ക്കോ​ടുനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സാ​ണ് ഇ​ടി​ച്ച​ത്. അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍​ക്കഥ​യാ​കു​മ്പോ​ഴും അ​ധി​കൃ​ത​ര്‍ നി​സം​ഗ​ത​യി​ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ങ്ങ​ളി​ലാ​യി ദേ​ശീ​യ​പാ​ത​യി​ല്‍ വ​യ​ലാ​ര്‍ ജം​ഗ്ഷ​ന്‍​ മു​ത​ല്‍ മ​തി​ല​കം വ​രെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളി​ല്‍ പ​ത്തോ​ളം പേ​ര്‍ മ​രി​ച്ചി​ട്ടു​ണ്ട്.

നി​ര​വ​ധി പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ര്‍ 15ന് ​ദേ​ശീ​യ​പാ​ത​യി​ല്‍ അ​ര്‍​ത്തു​ങ്ക​ല്‍ ബൈ​പാ​സി​ല്‍ ബൈ​ക്കി​ടി​ച്ച് ന​ഗ​ര​സ​ഭ 28-ാം വാ​ര്‍​ഡ് നെ​ല്ലി​ക്ക​ല്‍ ജോ​സ​ഫി​ന്‍റെ മ​ക​ന്‍ ലി​യോ (28) മ​രി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 10ന് ​ആ​ത്മീ​യ യാ​ത്രാ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ പ​ള്ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് ക​ല​ടി​വി​ള കി​ഴ​ക്കേ​തി​ല്‍ ക​മ​റു​ദ്ദീ​ന്‍ നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു.

ദേ​ശീ​യ​പാ​ത​യി​ല്‍ ചേ​ര്‍​ത്ത​ല മ​തി​ല​കം ജം​ഗ്ഷ​ന് തെ​ക്കാ​യി​രു​ന്നു അ​പ​ക​ടം. സെ​പ്റ്റംബ​ര്‍ 22ന് ​ദേ​ശീ​യ​പാ​ത​യി​ല്‍ മ​തി​ല​കം ആ​ശു​പ​ത്രി​ക്ക് തെ​ക്ക് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 18-ാം വാ​ര്‍​ഡ് കു​ഴു​വേ​ലി കി​ഴ​ക്കേ​മ​ഠം പ​രേ​ത​നാ​യ ശി​വ​രാ​മ​നു​ണ്ണി​യു​ടെ മ​ക​ന്‍ കെ.​എ​സ്. മ​നോ​ജ് (47) മ​രി​ച്ചു.

ന​വം​ബ​ര്‍ ആ​റി​ന് ദേ​ശീ​യ​പാ​ത​യി​ലെ ഒ​റ്റ​പ്പുന്ന​യി​ല്‍ അ​ടി​പ്പാ​ത നി​ര്‍​മാ​ണ സ്ഥ​ല​ത്തേ​ക്കു ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി എ​റ​ണാ​കു​ളം വൈ​റ്റി​ല സ്വ​ദേ​ശി ശം​ഭു(26), ഓ​ച്ചി​റ സ്വ​ദേ​ശി ശ്യാ​ംലാ​ല്‍ (25) എ​ന്നി​വ​ര്‍​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ദേ​ശീ​യ​പാ​ത​യി​ലെ നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ള്‍​ക്കി​ട​യി​ല്‍ കു​രു​ങ്ങി​യ ഇ​രു​വ​രെ​യും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് പു​റ​ത്തെ​ടു​ത്താണ് ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്.

അ​രൂ​ര്‍-​ഒ​റ്റ​പ്പു​ന്ന 20 കി​ലോ​മീ​റ്റി​ല്‍ നി​ര​വ​ധി അ​പ​ക​ട​മേ​ഖ​ല​ക​ള്‍ ഉ​ണ്ട്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് ഉ​യ​ര​പ്പാ​ത നി​ര്‍​മാ​ണം ന​ട​ക്കു​ന്ന തു​റ​വൂ​ര്‍-​അ​രൂ​ര്‍ പാ​ത​യി​ലാ​ണ്. ഇ​വി​ടെ​ മാ​ത്രം ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ര്‍​ഷ​ത്തി​നിടെ അ​മ്പ​തോ​ളം പേ​ര്‍ മ​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ക്കു​ന്നു

എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യും അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന അ​പ​ക​ട​വും ഇ​ങ്ങ​നെ​ത​ന്നെ. ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല​യി​ട​ങ്ങ​ളി​ലും ഒ​രു​ഭാ​ഗം ഒ​ഴി​വാ​ക്കി ഇ​രു​വ​ശ​വും വാ​ഹ​ന​ങ്ങ​ള്‍ നേ​ര്‍​ക്കു​നേ​രെ​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. പാ​ത​യി​ലു​ടെ മ​ധ്യ​ഭാ​ഗ​ത്ത് ഡി​വൈ​ഡ​ര്‍ ഇ​ല്ലാ​ത്ത​തും സി​ഗ്ന​ല്‍ ലൈ​റ്റ് ഇ​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​ക്കു​ന്നു.

വ​യ​ലാ​ര്‍ ജം​ഗ്ഷ​നി​ല്‍വ​രെ നാ​ലു​വ​രി പാ​ത​യാ​ണ്. ഇ​വി​ടെ നി​ന്നു ത​ങ്കി​ക​വ​ല​വ​രെ വാ​ഹ​ന​ങ്ങ​ള്‍ ഇ​രു​വ​രി പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്ക​ണം. നാ​ലു​വ​രി പാ​ത​യി​ല്‍ നി​ന്നു വേ​ഗ​ത്തി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​രു​വ​രി പാ​ത​യി​ലും അ​തേ​വേ​ഗ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കു​മ്പോ​ള്‍ എ​തി​രേവ​രു​ന്ന​വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യ​ിടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ദേ​ശീ​യ​പാ​താ വി​ക​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ഭാ​ഗ​ത്ത് താ​ത്കാ​ലി​ക ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെടു​ത്തി​യി​രു​ന്നെ​ങ്കി​ലും മു​ന്ന​റി​യി​പ്പൊ​ന്നും ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഡ്രൈ​വ​ര്‍​ അ​ത് ശ്ര​ദ്ധി​ക്കാ​റി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ ര​ക്ത​ച്ചൊരി​ച്ചി​ൽ ഇ​ല്ലാ​ത്ത ഒ​രു ദി​വ​സം പോ​ലു​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്

അ​ശാ​സ്ത്രീ​യ​മാ​യ ദേ​ശീ​യ​പാ​ത നി​ർ​മാ​ണം, വ​ഴി​വി​ള​ക്കു​ക​ൾ തെ​ളി​യാ​ത്ത​തി​നെത്തുട​ർ​ന്നു​ള്ള വെ​ളി​ച്ച​ക്കു​റ​വ്, അ​മി​തവേ​ഗ​ത, ഡ്രൈ​വ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ, മ​തി​യാ​യ വേ​ഗ​ത നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​ത്.