മ​ണ്ഡ​ല​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ അ​മ്പ​ല​പ്പു​ഴ ഒ​രു​ങ്ങി
Thursday, November 14, 2024 5:13 AM IST
അ​മ്പ​ല​പ്പു​ഴ: മ​ണ്ഡ​ല​കാ​ല​ത്തെ വ​ര​വേ​ൽ​ക്കാ​ൻ അ​യ്യ​പ്പ​ന്‍റെ മാ​തൃ​ദേ​ശ​മാ​യ അ​മ്പ​ല​പ്പു​ഴ ഒ​രു​ങ്ങി. അ​മ്പ​ല​പ്പു​ഴ പേ​ട്ട സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്ന് സ​മൂ​ഹ​പ്പെ​രി​യോ​ൻ എ​ൻ.​ ഗോ​പാ​ല​കൃ​ഷ്ണപി​ള്ള, പ്ര​സി​ഡ​ന്‍റ് ആ​ർ.​ ഗോ​പ​കു​മാ​ർ, കെ.​ ച​ന്ദ്ര​കു​മാ​ർ, ബി​ജു സാ​രം​ഗി, ര​ഥ​ഘോ​ഷ​യാ​ത്രാ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​ധു.​ ആ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

വൃ​ശ്ചി​കം ഒ​ന്നാ​യ ശ​നി​യാ​ഴ്ച രാ​വി​ലെ ഭ​ക്ത​ർ അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ​ത്തി മു​ദ്ര​മാ​ല ധ​രി​ക്കും. തു​ട​ർ​ന്ന് ഈ​ശ്വ​രാ​ർ​പ്പി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കും. അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ഉ​ച്ച​യ്ക്കും വൈ​കി​ട്ടും അ​ന്ന​ദാ​നം, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് വി​വ​ര​ങ്ങ​ൾ ന​ല്കു​ന്ന​തി​നാ​യി സേ​വ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം എ​ന്നി​വ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും.

ആ​ഴി പൂ​ജ​യ്ക്ക് 23 നു ​തു​ട​ക്ക​മാ​കും. ജ​നു​വ​രി അഞ്ചിന് ​കെ​ട്ടു​നി​റ​ച്ച് ആറിന് ​യാ​ത്ര ആ​രം​ഭി​ക്കും. 9ന് ​മ​ണി​മ​ല ആ​ഴി​പു​ജ, 11ന് ​എ​രു​മേ​ലി പേ​ട്ട തു​ള്ള​ൽ, 13ന് ​പ​മ്പ സ​ദ്യ, 14ന് ​നെ​യ്യ​ഭി​ഷേ​കം, മ​ക​രവി​ള​ക്ക് ദ​ർ​ശ​നം, മ​ഹാനി​വേ​ദ്യം 15ന് ​ശി​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് എ​ന്നീ ച​ട​ങ്ങു​ക​ൾ പൂ​ർ​ത്തി​യാ​ക്കി 16ന് ​മ​ട​ങ്ങി​യെ​ത്തും.

സേ​വ​ന കേ​ന്ദ്ര​ത്തിന്‍റെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച രാ​വി​ലെ 8ന് ​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി യ​ദു​കൃ​ഷ്ണ​ൻ ന​മ്പു​തി​രി​യും അ​ന്ന​ദാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ച്ച​യ്ക്ക് 12ന് ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പി.​ ജ​യ​ല​ക്ഷ്മി​യും നി​ർ​വ​ഹി​ക്കും. ആ​ദ്യ ആ​ഴിപു​ജ മു​ഹ​മ്മ ചീ​ര​പ്പ​ൻചി​റ ക​ള​രി​യി​ൽ ന​ട​ക്കും. 18 ആ​ഴി​പു​ജ​ക​ളാ​ണ് ഇ​തു​വ​രെ ബു​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.

ദേ​വ​സ്വ​ത്തി​ൽനി​ന്ന് ര​സീ​ത് വാ​ങ്ങിവ​രു​ന്ന​വ​ർ​ക്ക് കെ​ട്ടുനി​റ​യ് ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം സേ​വ​ന കേ​ന്ദ്ര​ത്തി​ൽ ല​ഭ്യ​മാ​ണ്. 61 ദി​വ​സ​ത്തെ വ്ര​താ​നു​ഷ്ഠാ​ന​വും 51 ദി​വ​സ​ത്തെ അ​ന്ന​ദാ​ന​ത്തി​നും ശേ​ഷ​മാ​ണ് സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​രു​മേ​ലി പേ​ട്ട​തു​ള്ള​ൽ ന​ട​ക്കു​ക.

സ​മു​ഹ​പ്പെ​രി​യോ​ൻ എ​ൻ.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ച​ട​ങ്ങു​ക​ൾ​ക്ക് മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക​ര​പ്പെ​രി​യോ​ൻ​മാ​രാ​യ പി.​സ​ദാ​ശി​വ​ൻപി​ള്ള, കെ.​ ച​ന്തു, പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി. ​ശോ​ഭ​ന​ൻ, ആ​ർ.​ മ​ണി​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക.