ശാ​സ്ത്ര​മേ​ള: വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​ ഇ​ന്ന്
Thursday, November 14, 2024 5:09 AM IST
ആലപ്പു​ഴ: സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യോ​ടനു​ബ​ന്ധി​ച്ച് സം​ഘാ​ട​ക​സ​മി​തി​യു​ടേ​യും റി​സ​പ്ഷ​ന്‍ ക​മ്മി​റ്റി​യു​ടേ​യും പ​ബ്ലി​സി​റ്റി ക​മ്മ​ിറ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ശാ​സ്‌​ത്രോ​ത്സ​വ വി​ളം​ബ​രജാ​ഥ​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് കേ​ര​ള​ത്തി​ലെ സ​സ്യസ​മ്പ​ത്തി​നെക്കുറി​ച്ച് സ​മ​ഗ്രവി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ഹോ​ര്‍​ത്തൂ​സ് മ​ല​ബാ​റി​ക്ക​സ് ഗ്ര​ന്ഥ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ല്‍ മു​ഖ്യപ​ങ്കു​വ​ഹി​ച്ച നാ​ട്ടു​വൈ​ദ്യ​നാ​യി​രു​ന്ന ഇ​ട്ടി അ​ച്യു​ത​ന്‍ വൈ​ദ്യ​രു​ടെ ചേ​ര്‍​ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി​യി​ലെ സ്മൃ​തി കു​ടീ​ര​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ​താ​കജാ​ഥ ചേ​ര്‍​ത്ത​ല, അ​രൂ​ര്‍, ആ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു​ള്ള സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി മൂ​ന്നി​ന് ആ​ല​പ്പു​ഴ മു​നി​സി​പ്പ​ല്‍ ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ല്‍ എ​ത്തും.

ഹ​രി​ത വി​പ്ല​വ​ത്തി​ന്‍റെ നാ​യ​ക​നാ​യി​രു​ന്ന കൃ​ഷി​ശാ​സ്ത്ര​ജ്ഞ​ന്‍ എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍റെ മ​ങ്കൊ​മ്പ് ത​റ​വാ​ട് വീ​ട്ടി​ല്‍​നി​ന്ന് ദീ​പ​ശി​ഖാ റാ​ലി കു​ട്ട​നാ​ട്, ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ല്‍ എ​ത്തി​ച്ചേ​രും. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്‌​ത്രോ​ത്സ​വ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​യി​ന്‍റ് നേ​ടു​ന്ന ജി​ല്ല​യ്ക്ക് ശാ​സ്ത്ര​മേ​ള സം​ഘാ​ട​ക​സ​മി​തി​യു​ടെ നാ​മ​ധേ​യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി പ്ര​ത്യേ​കം രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത എ​ഡ്യൂ​ക്കേ​ഷ​ന്‍ മി​നി​സ്റ്റ​ര്‍ ട്രോ​ഫി​യും വ​ഹി​ച്ചു​കൊ​ണ്ടു​ള്ള വാ​ഹ​ന ഘോ​ഷ​യാ​ത്ര മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ല്‍ സം​ഗ​മി​ക്കും.

തു​ട​ര്‍​ന്ന് നാ​ലു മ​ണി​യോ​ടു​കൂ​ടി ശ​താ​ബ്ദി മ​ന്ദി​ര​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര മന്ത്രി സ​ജി ചെ​റി​യാ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും. പ്ര​ധാ​ന വേ​ദി​യാ​യ സെന്‍റ് ജോ​സ​ഫ് സ്‌​കൂ​ളി​ല്‍ എ​ത്തി​ച്ചേ​രും. മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ച്ച് തി​രി​തെ​ളി​ക്കും.

ക​ലാ​പ​രി​പാ​ടി​ക​ള്‍

എ​ല്ലാ ദി​വ​സ​വും വി​വി​ധ ക​ലാ​പ​രി​പാി​ളു​ണ്ടാ​കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ഇ​പ്റ്റ നാ​ട്ട​ര​ങ്ങ്. 16ന് ​ര​ണ്ടി​ന് സ്പീ​ഡ് കാ​ര്‍​ട്ടൂ​ണി​സ്റ്റ് ഡോ.​ജി. ജി​തേ​ഷി​ന്‍റെ ശാ​സ്ത്ര​ദ​ര്‍​ശ​ന്‍ വ​ര​യ​ര​ങ്ങ്, 7.30ന് ​കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വ​ത​രി​പ്പി​ക്കു​ന്ന രം​ഗ്മാ​ല. 17ന് ​വൈ​കിട്ട് അ​ഞ്ചി​ന് പ്ര​സീ​ത ചാ​ല​ക്കു​ടി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​ന്‍​പാ​ട്ട്.

തി​രു​വ​ല്ല ഡ​ഫ് സ്‌​കൂ​ളി​ന്‍റെ ക​ലാ​പ​രി​പാ​ടി​ക​ള്‍​എ​ന്നി​വ​യു​ണ്ടാ​വും. സെന്‍റ് ജോ​സ​ഫ്‌​സ്, ലീ​യോ തേ​ര്‍​ട്ടീ​ന്ത് സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ക.

ശാ​സ്ത്ര സം​വാ​ദം

ശാ​സ്ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യി ശാ​സ്ത്ര​സം​വാ​ദ​വും ന​ട​ക്കും. ന​ഗ​ര​ത്തി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ ക്ഷ​ണി​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ളാ​കും ശാ​സ്ത്ര​സം​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക. 16, 17 തീ​യ​തി​ക​ളി​ലാ​യി സെന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലാ​ണി​ത്. 16ന് ​രാ​വി​ലെ 10ന് ​ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ എ​സ്. സോ​മ​നാ​ഥ്, വൈ​കിട്ട് മൂ​ന്നി​ന് ഡി​ആ​ര്‍​ഡി​ഒ മു​ന്‍ ശാ​സ്ത്ര​ജ്ഞ ഡോ. ​ടെ​സി തോ​മ​സ്, 17ന് ​രാ​വി​ലെ 10ന് ​ഗ​ഗ​ന്‍​യാ​ന്‍ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡോ.​എം. മോ​ഹ​ന​ന്‍, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ടെ​ക്‌​ജെ​ന്‍​ഷ്യ സി​ഇ​ഒ ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​വാ​ദ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

16ന് ​ഉ​ച്ച​യ്ക്ക് 12ന് ​ച​രി​ത്ര​കാ​ര​ന്‍ ഡോ. ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ര്‍ കേ​ര​ളീ​യ ന​വോ​ഥാന​വും സാ​മൂ​ഹി​ക​മുന്നേറ്റ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ക്കും. 17ന് ​ഉ​ച്ച​യ്ക്ക് 12ന് ​കു​സാ​റ്റ് സീ​നി​യ​ര്‍ സ​യന്‍റിസ്റ്റ് ഡോ. ​അ​ഭി​ലാ​ഷ് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും അ​തി​ജീ​വ​ന​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ക്കും.

ഇ​ക്കു​റി ക​രി​യ​ര്‍ എ​ക്സ്പോ​യും

ശാ​സ്ത്ര​മേ​ള​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ഇ​ക്കു​റി ക​രി​യ​ര്‍ എ​ക്സ്പോ​യും മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു. ലോ​ക​ത്ത് അ​നു​ദി​നം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഉ​പ​രി​പ​ഠ​ന​ത്തി​ന്‍റെയും ജോ​ലി സാ​ധ്യ​ത​ക​ളു​ടെ​യും വാ​താ​യ​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി തു​റ​ന്നു​ന​ല്‍​കാ​നാ​ണ് ശാ​സ്ത്രോ​ത്സ​വ​ത്തി​നൊ​പ്പം ഇ​ത്ത​വ​ണ ക​രി​യ​ര്‍ എ​ക്സ്പോ​യും സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

16,17 തീ​യ​തി​ക​ളി​ല്‍ ലി​യോ തേ​ര്‍​ട്ടീ​ന്ത് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കു​ന്ന ക​രി​യ​ര്‍ സെ​മി​നാ​റും ക​രി​യ​ര്‍ എ​ക്സ്പോ​യും ഇ​ത്ത​വ​ണ​ത്തെ സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​കും. മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി 16ന് ​രാ​വി​ലെ 10.30ന് ​ക​രി​യ​ര്‍ സെ​മി​നാ​റും മന്ത്രി സ​ജി ചെ​റി​യാ​ന്‍ 11ന് ക​രി​യ​ര്‍ എ​ക്സ്പോ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​രി​യ​ര്‍ വി​ദ​ഗ്ധന്‍ ര​തീ​ഷ് കു​മാ​ര്‍ സെ​മി​നാ​ര്‍ ന​യി​ക്കും. കു​സാ​റ്റ്, അ​സാ​പ്, ടെ​ക്നോ​പാ​ര്‍​ക്ക്, ഒ​ഡെ​പെ​ക്, സി​മ​റ്റ, നോ​ര്‍​ക്ക-​റൂ​ട്ട്സ്, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി, എംജി യൂ​ണി​വേ​ഴ്സി​റ്റി, കേ​ര​ള നോ​ള​ജ് ഇ​ക്കോ​ണ​മി മി​ഷ​ന്‍, കെ ​ഡി​സ്‌​ക്, സ്‌​കോ​ള്‍ കേ​ര​ള തു​ട​ങ്ങി 15 സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളാ​ണ് ക​രി​യ​ര്‍ എ​ക്സ്പോ​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. സെ​മി​നാ​റി​നുശേ​ഷം ക​രി​യ​ര്‍ വി​ദ​ഗ്ദ്ധ​ന്‍ ര​തീ​ഷ്‌​കു​മാ​റി​ന്‍റെ സേ​വ​നം ര​ണ്ടു ദി​വ​സം സ്റ്റാ​ളി​ല്‍ ഉ​ണ്ടാ​യി​രി​ക്കും.

സ്റ്റാ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​പ​രി​പ​ഠ​ന സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. കൂ​ടാ​തെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​വ​ര​വ​രു​ടെ അ​ഭി​രു​ചി മ​ന​സി​ലാ​ക്കി അ​നു​യോ​ജ്യ​മാ​യ ഉ​പ​രി​പ​ഠ​ന മേ​ഖ​ല തെര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ ക​രി​യ​ര്‍ ആ​പ്റ്റി​റ്റി​യൂ​ഡ് ടെ​സ്റ്റ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​കും. ഉ​പ​രി​പ​ഠ​ന​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴ്സു​ക​ള്‍, വി​വി​ധ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍, വി​വി​ധ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍ മു​ത​ലാ​യ​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ഡി​സ്പ്ലേ​യും ക​രി​യ​ര്‍ എ​ക്സ്പോ​യി​ല്‍ ഒ​രു​ക്കും.

വേദിയിലെത്താൻ വ​ഴി തെ​റ്റി​ല്ല

ആ​ല​പ്പു​ഴ​യി​ലെ​ത്തി വ​ഴി​തെ​റ്റി​യെ​ന്ന് ഇ​നി ആ​രും പ​റ​യ​രു​ത്... സം​സ്ഥാ​ന സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വം 15 മു​ത​ല്‍ 18 വ​രെ ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ക്കു​മ്പോ​ള്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്നും മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തുന്നവര്‍​ക്ക് വേ​ദി​ക​ളി​ലേ​ക്കും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കൃ​ത്യ​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ ഓ​ണ്‍​ലൈ​ന്‍ മാ​പ്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​കെ​എ​സ്ടി​യു അ​ധ്യാ​പ​ക സം​ഘ​ട​ന നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്രോ​ഗ്രാം ക​മ്മി​റ്റി.

ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട നാ​ലു വേ​ദി​ക​ളും 20 താ​മ​സ​കേ​ന്ദ്ര​ങ്ങ​ളും ബ​ന്ധി​പ്പി​ച്ചു​ള്ള ശാ​സ്ത്ര​മേ​ള ഗൂ​ഗി​ള്‍ മാ​പ്പാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. മാ​പ്പി​ന്‍റെ പ്ര​കാ​ശ​നക​ര്‍​മം ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ശ്രീ​ല​ത​യ്ക്ക് ഗൂ​ഗി​ള്‍ മാ​പ്പ് ലി​ങ്ക് അ​യ​ച്ച് പി.പി. ചി​ത്ത​ര​ഞ്ജ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍

വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്വീ​ക​രി​ക്കാ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, കെ​എ​സ്ആ​ര്‍​ടി​സി. ബ​സ് സ്റ്റാ​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കി. ഇ​വ​ര്‍​ക്കെ​ല്ലാം സ്‌​കൂ​ളു​ക​ളി​ലേ​ക്കും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും യാ​ത്രാ​സൗ​ക​ര്യ​മു​ണ്ടാ​കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​ധ്യാ​പ​ക​ര്‍​ക്കു​മാ​യി എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ ചി​ക്ക​ര കേ​ന്ദ്ര​ത്തി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

മെ​നു പ​ഴ​യി​ട​ത്തി​ന്‍റെ

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നാ​ലു​നേ​ര​വും ഭക്ഷ ണമൊരുക്കാ​ന്‍ പ​ഴ​യി​ടം മോ​ഹ​ന​ന്‍ ന​മ്പൂ​തി​രി​യെ​ത്തും. പ്രാ​ത​ലും അ​ത്താ​ഴ​വും അ​ടു​ക്ക​ള ഒ​രു​ക്കി​യി​ട്ടു​ള്ള ല​ജ്‌​ന​ത്ത് സ്‌​കൂ​ളി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.
ഉ​ച്ച​ഭ​ക്ഷ​ണം​മാ​ത്രം വേ​ദി​ക​ളി​ല്‍ എ​ത്തി​ച്ചു​കൊ​ടു​ക്കും. സ​മാ​പ​ന​ദി​വ​സം അ​മ്പ​ല​പ്പു​ഴ പാ​ല്‍​പ്പാ​യ​സ​വും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ന​ല്‍​കും. നോ​ണ്‍​വെ​ജ് വി​ഭ​വ​ങ്ങ​ളും മെ​നു​വി​ലു​ണ്ട്.