രോ​ഗീ​പ​രി​ച​ര​ണ​വുമാ​യി ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ
Monday, November 11, 2024 5:07 AM IST
അ​മ്പ​ല​പ്പു​ഴ: ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ, അ​സ്സി​സി ഹോ​സ്പീ​സ് ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലേ രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും രോ​ഗീപ​രി​ച​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ളും ന​ൽ​കി. ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ആ​തു​ര സേ​വ​ന രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കി​ട​പ്പി​ലാ​യ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന പ​റ​വൂ​രി​ലെ അ​സീസി ഹോ​സ്പി​സ് ചു​മ​ത​ല​ക്കാ​ർ​ക്ക് മ​രു​ന്നു​ക​ളും മ​റ്റ് സാ​മ​ഗ്രി​ക​ളും ന​ൽ​കി​യ​ത്.

രോ​ഗീപ​രി​ച​ര​ണ​രം​ഗ​ത്ത് ഉ​മ്മ​ൻ ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ൻ ന​ട​ത്തി​വ​രു​ന്ന കി​ട​പ്പി​ലാ​യ രോ​ഗി​ക​ളെ വീ​ടു​ക​ളി​ൽ ചെ​ന്ന് ഡോ​ക്ട​റുടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ഹോം​കെ​യ​ർ, വൃ​ക്ക രോ​ഗി​ക​ൾ​ക്കും കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കുമു​ള്ള സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യും തു​ട​ർ​ന്നുവ​രു​ന്നു.

ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​ജെ. മാ​ത്യു, സെ​ക്ര​ട്ട​റി സു​നി​ൽ ജോ​ർ​ജ്, ട്ര​ഷ​റ​ർ ഷ​ഫീ​ഖ് പാ​ലി​യേ​റ്റീ​വ്, വ​യ​ലാ​ർ ല​ത്തീ​ഫ്, ബെ​ന്നി ജോ​സ​ഫ്, എ.​സി. മാ​ർ​ട്ടി​ൻ, സ​ലിം കൂ​ര​യി​ൽ, സി​സ്റ്റ​ർ വ​ർ​ഷി​താ ​മേ​രി, സി​സ്റ്റ​ർ ഡോ​റ​മേ​രി, ന​ഴ്സു​മാ​രാ​യ ജ​യ, ബി​ന്ദു ഷീ​ബ, ഫി​ലോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.