എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ശ​ന്പ​ള ബി​ല്ലു​ക​ൾ വൈ​കി​പ്പി​ക്കാ​ൻ നീ​ക്കം: കെ​പി​പി​എ​ച്ച്എ
Saturday, October 5, 2024 2:57 AM IST
പ​ത്ത​നം​തി​ട്ട: ദീ​ര്‍​ഘ​നാ​ള​ത്തെ സ​മ​ര പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ർ നേ​ടി​യെ​ടു​ത്ത അ​വ​കാ​ശം ധ​ന​വ​കു​പ്പ് അ​ട്ടി​മ​റി​ച്ച​തി​ൽ കേ​ര​ള പ്രൈ​വ​റ്റ് പ്രൈ​മ​റി ഹെ​ഡ്മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​പി​എ​ച്ച്എ) ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ശ​ന്പ​ള ബി​ല്ലു​ക​ൾ ട്ര​ഷ​റി​യി​ൽ ന​ൽ​കാ​ൻ എ​യ്ഡ​ഡ് സ്ഥാ​പ​ന മേ​ല​ധി​കാ​രി​ക​ൾ​ക്കു ക​ഴി​യു​മാ​യി​രു​ന്നു. 2013 ജ​നു​വ​രി 16ന് ​അ​ന്ന​ത്തെ സ​ർ​ക്കാ​രാ​ണ് എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മേ​ല​ധി​കാ​രിക്ക് സെ​ല്‍​ഫ് ഡ്രോ​യിം​ഗ് പ​ദ​വി ന​ല്കി ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ലൂ​ടെ ശ​ന്പ​ള​ബി​ല്ലു​ക​ൾ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

അ​ല​വ​ൻ​സു​ക​ൾ, ദി​വ​സ വേ​ത​ന​ക്കാ​രു​ടെ ശ​ന്പ​ളം തു​ട​ങ്ങി​യ​വ ഇ​പ്പോ​ഴും വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് പാ​സാ​ക്കു​ന്ന​ത്. പു​തി​യ ഉ​ത്ത​ര​വ് അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ശ​ന്പ​ളം വൈ​കി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്ന് കെ​പി​പി​എ​ച്ച്എ ജി​ല്ലാ സെ​ക്ര​ട്ട​റി ബെ​ന്നി ഒ. ​സൈ​മ​ൺ പ​റ​ഞ്ഞു.

കെ​പി​പി​എ​ച്ച്എ ദീ​ർ​ഘ​കാ​ലം ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന്‍റെ ഫ​ല​മാ​യി നേ​ടി​യെ​ടു​ത്ത അ​വ​കാ​ശ​മാ​ണ് അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധം ക​ടു​പ്പി​ക്കാ​നും പ്ര​ക്ഷോ​ഭ​രം​ഗ​ത്തി​റ​ങ്ങാ​നും ജി​ല്ലാ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ബി​ജി ജോ​ർ​ജ്, പി.​ജെ. സാ​റാ​മ്മ, ബെ​ന്നി ഫി​ലി​പ്പ്, കൃ​ഷ്ണ​കു​മാ​രി, ഇ.​ജെ. മി​നി, മി​നി എ​സ്.​ ഈ​പ്പ​ൻ, മി​നി കോ​ശി, ഷൈ​നി ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.