വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മി​ക​വ് ഉ​റ​പ്പാ​ക്കും: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Sunday, October 6, 2024 2:49 AM IST
അ​ടൂ​ർ: വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ച് ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് സ​ര്‍​ക്കാ​ര്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. അ​ടൂ​ര്‍ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്മാ​ര്‍​ട്ട് ക്ലാ​സ് മു​റി​ക​ൾ, ആ​ധു​നി​ക നി​ല​വാ​ര​ത്തി​ലു​ള്ള ലാ​ബു​ക​ള്‍, ക​ളി​സ്ഥ​ലം, ഓ​ഡി​റ്റോ​റി​യം, തു​ട​ങ്ങി സ​മ​ഗ്ര​മാ​യ വി​ക​സ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഫ​ണ്ടും എം​എ​ല്‍​എ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ലും മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ര്‍​മി​ച്ച അ​ടൂ​ര്‍ ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന്‍റെ പു​തി​യ ക്ലാ​സ് മു​റി​ക​ള്‍ ഹൈ ​ടെ​ക് ആ​ക്കു​ന്ന​തി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍ നി​ന്നും തു​ക അ​നു​വ​ദി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പ​റ​ഞ്ഞു.

കി​ഫ്ബി ഫ​ണ്ടി​ല്‍ നി​ന്നും മൂ​ന്ന് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ടൂ​ര്‍ ഗേ​ള്‍​സ് സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി. ​രാ​ജ​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ഡി​ഡ​ന്‍റ് സു​ശീ​ല കു​ഞ്ഞ​മ്മ​കു​റു​പ്പ്, സ​ര്‍​ക്കി​ള്‍ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ പി. ​ബി. ഹ​ര്‍​ഷ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​പ​ഡ​യ​റ​ക്ട​ര്‍ ബി. ​ആ​ര്‍. അ​നി​ല, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, അ​ധ്യാ​പ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.