എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന യു​വ​ജ​ന സം​ഗ​മം നാ​ളെ പൂ​ങ്കാ​വി​ൽ
Saturday, October 5, 2024 2:55 AM IST
പ​ത്ത​നം​തി​ട്ട: എം​സി​വൈ​എം പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന യു​വ​ജ​ന സം​ഗ​മം "എ​പ്പി​ക് 2024' നാ​ളെ കോ​ന്നി വൈ​ദി​ക ജി​ല്ല​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ പൂ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

രാ​വി​ലെ ഏ​ഴി​നു പ്ര​ഭാ​ത പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ.​ സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ക്കും. മ​റ്റു വൈ​ദി​ക​ർ സ​ഹകാ​ർ​മി​ക​രാ​കും.

പൊ​തു​സ​മ്മേ​ള​നം ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​സി​ബി​സി മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ഏ​ബ്ര​ഹാം ഇ​രു​മ്പി​നി​ക്ക​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മേ​ഖ​ല​ക​ളി​ൽ വി​വി​ധ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കും. പ്ര​ശ​സ്ത മ​ല​യാ​ള സി​നി​മ വ​ര​യ​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ഫാ. ​ഡാ​നി ഒ​എ​ഫ്എം യു​വ​ജ​ന സെ​മി​നാ​ർ ന​യി​ക്കും. തു​ട​ർ​ന്ന് യു​വ​ജ​ന റാ​ലി​യും വാ​ദ്യമേ​ള​ങ്ങ​ളു​ടെ ഡി​സ്പ്ലേ​യും ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും ഉ​ണ്ടാ​കും.

യു​വ​ജ​നസം​ഗ​മ​ത്തി​ൽ വി​വി​ധ വൈ​ദി​ക ജി​ല്ല​ക​ളി​ൽനി​ന്നാ​യി എ​ഴു​നൂ​റി​ല​ധി​കം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. എം​സി​വൈ​എം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നസ​മി​തി​യും കോ​ന്നി വൈ​ദി​ക ജി​ല്ല​യും പൂ​ങ്കാ​വ്, വ​ല​ഞ്ചു​ഴി ദേ​വാ​ല​യ​ങ്ങ​ളും ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും.