മു​ന​മ്പം നി​വാ​സി​ക​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കും: എ​കെ​സി​സി
Monday, September 30, 2024 1:41 AM IST
ചീ​മേ​നി: വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ പേ​രി​ല്‍ മു​ന​മ്പം നി​വാ​സി​ക​ളെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ത്തെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും ഉ​ഡു​പ്പി-​ക​രി​ന്ത​ളം 400 കെ​വി ലൈ​നി​നു​വേ​ണ്ടി സ്ഥ​ലം​വി​ട്ടു​കൊ​ടു​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹ​രം ന​ല്ക​ണ​മെ​ന്നും പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ള്‍ നി​ര്‍​ണ​യി​ച്ച​തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എ​കെ​സി​സി ചീ​മേ​നി യൂ​ണി​റ്റ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​നാ ത​ല മെം​ബ​ര്‍​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം ചീ​മേ​നി സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ ബ​യോ​മൗ​ണ്ട​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന്നി നി​ര​പ്പ​ല്‍ കു​ര്യാ​ച്ച​ന്‍ മ​ഠ​ത്തി​പ​റ​മ്പി​ലി​നു ന​ല്കി കൊ​ണ്ട് നി​ര്‍​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍​ഡ്രൂ​സ് തെ​ക്കേ​ല്‍, ദീ​പി​ക റെ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ജോ​ബി​ന്‍ വ​ലി​യ​പ​റ​മ്പി​ല്‍, ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ദീ​പി​ക ഏ​രി​യ മാ​നേ​ജ​ര്‍ സു​ഷി വെ​ളി​യ​ത്ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.