പ്ര​വാ​സി ഗ്രാ​മ​സ​ഭ​ക​ള്‍ ആ​രം​ഭി​ക്ക​ണം: പ്ര​വാ​സി സം​ഘ​ട​ന​ക​ള്‍
Tuesday, October 1, 2024 7:56 AM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക കേ​ര​ള സ​ഭ​യി​ല്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ള​ള പ്ര​വാ​സി ഗ്രാ​മ​സ​ഭ​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് പ്ര​വാ​സി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ നി​യ​മ​സ​ഭാ സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി സ്വാ​ശ്ര​യ സം​ഘ​ങ്ങ​ള്‍​ക്ക് വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ ആ​ര​ഭി​ക്കാ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണം, കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ളു​ള്ള കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​കം റി​ജി​യ​ണ​ല്‍ ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണം തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് പ്ര​വാ​സി ക്ഷേ​മ സം​ഘ​ട​ന​ക​ള്‍ നി​യ​മ​സ​ഭാ സ​മി​തി​ക്ക് മു​ന്നി​ല്‍ അ​റി​യി​ച്ച​ത്. ജി​ല്ല​യി​ല്‍ നി​ന്ന് എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നും​പ്ര​തി​നി​ധി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ക്‌​ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സ​മി​തി ചെ​യ​ര്‍​മാ​ന്‍ എ.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി അം​ഗ​ങ്ങ​ളാ​യ എം​എ​ല്‍​എ​മാ​രാ​യ എ.​കെ.​എം. അ​ഷ​റ​ഫ്, സേ​വ്യ​ര്‍ ചി​റ്റി​ല​പ്പ​ള്ളി, ഇ.​ടി. ടൈ​സ​ണ്‍, കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, എ​ഡി​എം പി. ​അ​ഖി​ല്‍, നി​യ​മ​സ​ഭ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജി. ​ജ​യ​കു​മാ​ര്‍, കേ​ര​ള പ്ര​വാ​സി ക്ഷേ​മ ബോ​ര്‍​ഡ് കോ​ഴി​ക്കോ​ട് റി​ജി​യ​ണ​ല്‍ ഓ​ഫീ​സ് ഡി​സ്ട്രി​ക്ട് എ​ക്സ്റ്റ​ന്‍​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, നോ​ര്‍​ക്ക റൂ​ട്ട്സ് കോ​ഴി​ക്കോ​ട് സെ​ന്‍റ​ര്‍ മാ​നേ​ജ​ര്‍ സി. ​ര​വീ​ന്ദ്ര​ന്‍, എ​ല്‍​എ​സ്ജി​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​വി. ഹ​രി​ദാ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.