നി​യ​മ​പ​ര​മാ​യി ഖ​ന​നാ​നു​മ​തി ല​ഭി​ച്ച ചെ​ങ്ക​ല്‍ ക്വാ​റി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മില്ല: കളക‌്‌ടർ
Monday, September 30, 2024 1:41 AM IST
കാ​സ​ര്‍​ഗോ​ഡ്: ചെ​ങ്ക​ല്‍ ഉ​ത്പാ​ദ​ക ഉ​ട​മ​സ്ഥ ക്ഷേ​മ സം​ഘം സ​മ​ര സ​മി​തി ന​ട​ത്തി വ​രു​ന്ന റി​ലേ നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, സി.​എ​ച്ച്. കു​ഞ്ഞ​മ്പു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സ​മ​ര സ​മി​തി നേ​താ​ക്ക​ളു​മാ​യി ജി​ല്ലാ ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​ര്‍ ച​ര്‍​ച്ച ന​ട​ത്തി.

നി​യ​മ​പ​ര​മാ​യി ഖ​ന​നാ​നു​മ​തി ല​ഭി​ച്ച ചെ​ങ്ക​ല്‍ ക്വാ​റി​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് യാ​തൊ​രു ത​ട​സ​വും ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും പാ​സോ പെ​ര്‍​മി​റ്റോ ഇ​ല്ലാ​തെ ക​ട​ത്തു​ന്ന​തും നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തു​മാ​യ വി​ഷ​യ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മു​ള്ള​തി​നാ​ല്‍ ന​ട​പ​ടി​ക​ള്‍ നി​ർ​ത്തി​വെ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ക​ള​ക്‌​ട​ര്‍ പ​റ​ഞ്ഞു. ആ​വ​ശ്യ​ങ്ങ​ള്‍ ജി​ല്ലാ ത​ല​ത്തി​ല്‍ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഉ​ന്ന​യി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു.

പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍ ക​ഴി​വ​തും വേ​ഗം ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി വി​ട്ടു​ന​ല്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ക​ള​ക്‌​ട​ര്‍ ഉ​റ​പ്പ് ന​ല്കി. പ​ട്ട​യ​ഭൂ​മി​യി​ല്‍ ചെ​ങ്ക​ല്‍ ഖ​ന​നാ​നു​മ​തി ന​ല്ക​ണ​മെ​ന്ന വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള തീ​രു​മാ​നം ആ​വ​ശ്യ​മാ​ണ്. നി​ല​വി​ലെ നി​യ​മ പ്ര​കാ​രം മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പ​ട്ട​യം ന​ല്കി​യ ഭൂ​മി​യി​ല്‍ ചെ​ങ്ക​ല്‍ ക്വാ​റി​ക​ള്‍ ന​ട​ത്താ​ന്‍ അ​നു​മ​തി ന​ല്കാ​ന്‍ നി​ര്‍​വാ​ഹ​മി​ല്ലെ​ന്ന് ക​ള​ക‌്‌​ട​ര്‍ അ​റി​യി​ച്ചു. പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പെ​ട്ട​തി​നാ​ല്‍ ഗ്രീ​ന്‍ ട്രി​ബ്യൂ​ണ​ലി​ന്‍റെ നി​ര്‍​ദേ​ശം കൂ​ടി ആ​വ​ശ്യ​മാ​ണ്. ചെ​ങ്ക​ല്‍ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​ഠി​ക്കു​ന്ന​തി​നും നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​നു​മാ​യി ഒ​രു പ്ര​ത്യേ​ക ക​മ്മ​റ്റി​യെ നി​യോ​ഗി​ക്കു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ജി​ല്ലാ ക​ള​ക്‌​ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ നാ​രാ​യ​ണ​ന്‍, ഹു​സൈ​ന്‍ ബേ​ര്‍​ക്ക, കെ. ​സു​ധാ​ക​ര, കെ. ​മ​ണി​ക​ണ്ഠ​ന്‍, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ സെ​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍ പി. ​സു​ര്‍​ജി​ത്ത്, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ് കെ.​കെ. വി​ജ​യ, ത​ഹ​സി​ല്‍​ദാ​ര്‍​മാ​രാ​യ ജ​യ​പ്ര​സാ​ദ്, സി. ​അ​ജ​യ​ന്‍, എം. ​ശ്രീ​നി​വാ​സ്, പി.​വി. മു​ര​ളി, മ​ഞ്ചേ​ശ്വ​രം ഭൂ​രേ​ഖ താ​ഹ്‌​സി​ല്‍​ദാ​ര്‍ ജെ. ​ലാ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.