കൽപ്പറ്റ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ അറിവുത്സവം എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രശ്നോത്തരിയുടെ സീസണ് ഏഴ് ഉപജില്ലതല മത്സരങ്ങൾ 28ന് നടക്കും.
വൈത്തിരി ഉപജില്ലാ മത്സരം മുണ്ടേരി ജിവിഎച്ച്എസ്എസിലും ബത്തേരി ഉപജില്ലയിലേത് ബത്തേരി അസംപ്ഷൻ സ്കൂളിലും മാനന്തവാടി ഉപജില്ലാ മത്സരം മാനന്തവാടി ജിയുപി സ്കൂളിലും രാവിലെ 11ന് തുടങ്ങും.
എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ സ്കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർക്കാണ് ഉപജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ അർഹത. സ്കൂളിന്റെ ഔദ്യോഗിക ഇ മെയിൽ ഐഡിയിലേക്ക് നൽകിയ ഗൂഗിൾഫോം വഴി മത്സരാർഥികളുടെ വിവരം സ്കൂൾ അധികൃതർ ഇന്നു വൈകുന്നേരം അഞ്ചിനകം രജിസ്റ്റർ ചെയ്യണം.
എൽപി, യുപി വിഭാഗത്തിന് മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസരപഠനം, പൊതുവിജ്ഞാനം(സാഹിത്യം, ശാസ്ത്രം, ഐടി, കല, സ്പോർട്സ്, രാഷ്ട്രീയം, അവാർഡുകൾ)എന്നീ മേഖലകളിൽനിന്നും യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി,
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന് മലയാളം, ഇംഗ്ലീഷ്, ഗണിതം, പൊതുവിജ്ഞാനം(സാഹിത്യം, ചരിത്രം, ശാസ്ത്രം, ഭൂമിശാസ്ത്രം, ഐടി, കല, സ്പോർട്സ്, രാഷ്ട്രീയം, അവാർഡുകൾ)എന്നീ മേഖലകളിൽനിന്നുമായിരിക്കും ചോദ്യങ്ങൾ. വിശദവിവരത്തിന് 9645997062 എന്ന നന്പറിൽ ബന്ധപ്പെടാം.