കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി യുഡിഎഫ് ജില്ലാ നേതൃയോഗം ചേർന്നു. ഓഷിൻ ഹോട്ടൽ ഹാളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി, വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു.
പ്രിയങ്ക ഗാന്ധി റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, എഐസിസി സെക്രട്ടറിമാരായ മൻസൂർ അലി ഖാൻ, അറിവഴകൻ, കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു,
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, എംഎൽഎമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ, സണ്ണി ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ജമീല അരപ്പറ്റ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, എൻ.കെ. റഷീദ്, എം.സി. സെബാസ്റ്റ്യൻ, പ്രവീണ്‍ തങ്കപ്പൻ, ജോസഫ് കളപ്പുരക്കൽ, ജോസ് തലച്ചിറ, ടി. ഹംസ, റസാഖ് കൽപ്പറ്റ, എം.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു.