പുൽപ്പള്ളി: കോണ്ഗ്രസ് മീനങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധക്കൂട്ടായ്മ നടത്തി. മുഖ്യമന്ത്രി രാജിവയ്ക്കുക, രാഷ്ട്രീയലാഭത്തിനു തൃശൂർപ്പൂരം കലക്കിയതിനെതിരേ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിലെ ക്രിമിനൽവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി.
കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, പി.ഡി. സജി, ബീന ജോസ്, നേതാക്കളായ പി.ഡി. ജോണി, കെ.ജി. ബാബു,
ഷിനോ തോമസ്, എൻ.എം. രംഗനാഥൻ, സണ്ണി ചാമക്കാല, ഇ.എ. ശങ്കരൻ, ടി.എസ്. ദിലീപ്കുമാർ, ശിവരാമൻ പാറക്കുഴി, നാരായണൻ നായർ, ഗിരിജ കൃഷ്ണൻ, റെജി പുളികുന്നേൽ എന്നിവർ പ്രസംഗിച്ചു.