നടവയൽ: ദേശീയ വായന ദിനത്തോടനുബന്ധിച്ച് നടവയൽ സെന്റ് തോമസ് എൽപി സ്കൂളിൽ വായനവാരാചരണത്തിന് തുടക്കമായി. കുട്ടികൾക്ക് വായനയോട് ആഭിമുഖ്യം വളർത്തും വിധത്തിൽ വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. കുട്ടികൾക്കായി നടവയൽ ജെസിഐ സ്പോണ്സർ ചെയ്ത ദീപിക ദിനപത്രങ്ങൾ വിദ്യാലയത്തിന് കൈമാറി. അധ്യാപകനും വാഗ്മിയുമായ സെബാസ്റ്റ്യൻ പുരക്കൽ ഉദ്ഘാടനം ചെയ്തു.
ആർച്ച് പ്രീസ്റ്റ് ഗർവാസിസ് മറ്റം അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ബാബു ചിറപ്പുറം വായനദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ബെന്നി പുളിക്കത്തറ, സീനിയർ അസിസ്റ്റന്റ് പി.ഡി. മോളി, പിടിഎ പ്രസിഡന്റ് ബിജു ചീങ്കല്ലേൽ, എംപിടിഎ പ്രസിഡന്റ് സന്ധ്യ ലിഷു, ജെസിഐ ഭാരവാഹി സജി ഇരട്ടമുണ്ടക്കൽ, പി.വി. മാത്യു എന്നിവർ പ്രസംഗിച്ചു.
നടവയൽ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന വാരാഘോഷം തുടങ്ങി. അസിസ്റ്റന്റ് മാനേജർ ഫാ.റിജോസ് അരുമായിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആന്റോ തോമസ് വയനാദിന സന്ദേശം നൽകി. പി.എൻ. പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
എലേന എലിസബത്ത് ജോഷി, ഹിദാ ടെസാ ലിബിൻ, മുഹമ്മദ് അമിൻ ഷാ, അഞ്ജലിൻ, ഹെലൻ മരിയ ജോഷി, നിയ, ടെസ ടോം എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികൾ വായനാവാരഗാനം ആലപിച്ചു. കവിത, പ്രസംഗ മത്സരം നടത്തി. അധ്യാപികമാരായ ഷെല്ലി, മരിയ, സിസ്റ്റർ ബിന്ദു എന്നിവർ നേതൃത്വം നൽകി.
മീനങ്ങാടി: സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിൽ വായന വാരാഘോഷത്തിന് തുടക്കം കുറിച്ചു. സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടോമി കെ. ഔസേഫ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.എസ്. ബിൻഷ, ലൈബ്രേറിയൻ റീന പോൾ, കെ.എസ്. അൻസിയ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: സെന്റ് ജോസഫ്സ് സ്കൂളിൽ വായനാദിനം ആചരിച്ചു. സാഹിത്യകാരൻ ഹർഷാദ് ബത്തേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് കോടാനൂർ അധ്യക്ഷത വഹിച്ചു. വായനാദിന പ്രതിജ്ഞ അധ്യാപിക എ.എം. ശോശാമ്മ ചൊല്ലിക്കൊടുത്തു. സേറ എൻ. ഷിജിൻ കവിത അവതരിപ്പിച്ചു. പി.ടി. ജെസി, കാർത്തിക് കൃഷ്ണ, ഭാഗ്യശ്രീ, ഗൗരി നന്ദ, സെനിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
കോളിയാടി: മാർ ബസേലിയോസ് യുപി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. കവിതാലാപനം, പുസ്തക പരിചയം, പ്ലക്കാർഡ് നിർമാണം, ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പുസ്തക ആസ്വാദനം തുടങ്ങിയ പരിപാടികളാണ് നടത്തിയത്. വിദ്യാർഥികൾ സ്കൂളിലേക്ക് ലൈബ്രറി പുസ്തകങ്ങൾ സംഭാവന ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക ഷെർളി മോൾ വായനാദിന സന്ദേശം നൽകി. സ്കൂളിലെ മലയാളം ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്.
വായന പക്ഷാചരണം
മുട്ടിൽ: കൊളവയൽ യംഗ് മെൻസ് ക്ലബ് ആൻഡ് പ്രതിഭാ ഗ്രന്ഥാലയവും സെന്റ് ജോർജ് എഎൽപി സ്കൂളും ചേർന്ന് വായന പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "വായാനാമൃതം' ക്ലബ് പ്രസിഡന്റ് ഇ. പുഷ്പദന്തകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സുനിൽ തെക്കേപേര അധ്യക്ഷത വഹിച്ചു. ജോസ് പ്രകാശ് കുട്ടികളുമായി സംവദിച്ചു. സിസ്റ്റർ റോസ്മിൻ, എ.വി. അനൂപ്, ആശ സജിത്ത്, ആൻസി, അന്പിളി ആന്റണി, ജയിംസ്, സീമ സുരേഷ്, ഫാത്തിമ കുഞ്ഞമ്മദ്കുട്ടി എന്നിവർ പ്രസംഗിച്ചു.
കോട്ടനാട്: വായനാദിനത്തോടനുബന്ധിച്ച് കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് ഇടവക ലൂർദ് മാതാ യൂണിറ്റിന്റെ നേതൃത്വത്തിൽ കോട്ടനാട് ഗവ. യുപി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചു. ഇടവക വികാരി ഫാ. ഡാനി ജോസഫ്, യൂണിറ്റ് പ്രസിഡന്റ് നിധിൻ പടയാട്ടിൽ, ബാബു തോമസ്, ജോമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ കൈമാറിയത്, സ്കൂൾ പ്രധാനാധ്യാപിക ലിസി കുഴലിപറന്പിൽ, സ്കൂൾ പിടിഎ പ്രസിഡന്റ് എ.ജി. ജിയോ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
പുൽപ്പള്ളി: പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗത്തിന്റെയും സാഹിത്യവേദിയുടെയും ആഭിമുഖ്യത്തിൽ വായനാദിനാചരണവും പി.എൻ. പണിക്കർ അനുസ്മരണവും നടത്തി. വായനാദിനാചരണത്തിന്റെ ഉദ്ഘാടനം എഴുത്തുകാരൻ ജോസ് പാഴൂക്കാരൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ജോസ് നെല്ലേടം വായനാദിന സന്ദേശം നൽകി. ഇ. എം. മനു പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ ഷാജി പുൽപ്പളളി, എഴുത്തുകാരൻ സണ്ണി പുത്തൻകുടിയിൽ, ഷാജി മാത്യു, ഇ.ഡി. ജയിംസ്, പി.പി. നിജിൽ, ബീന, അശ്വിനി, മേധ കെ. സതീഷ്, നക്ഷത്ര ഗിരീഷ് എന്നിവർ പ്രസംഗിച്ചു.അസംപ്ഷൻ സ്കൂളിലെ നവീകരിച്ച ഓഫീസ് മുറി ഉദ്ഘാടനം ചെയ്തു
സുൽത്താൻ ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ നവീകരിച്ച ഓഫീസ് മുറി, ലൈബ്രറി എന്നിവയുടെയും ക്ലബ് പ്രവർത്തനത്തിന്റെയും ഉദ്ഘാടനം മാനന്തവാടി രൂപത കോർപറേറ്റ് മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ നിർവഹിച്ചു. ’നവതരംഗം’ എന്ന പേരിൽ നടത്തിയ ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.തോമസ് മണക്കുന്നേൽ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരി ഹൈറ സുൽത്താൻ വായന പക്ഷാചരണ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ബിനു തോമസ്, പിടിഎ പ്രസിഡന്റ് ബിജു ഇടയനാൽ, ട്രീസ സെബാസ്റ്റ്യൻ, ഡാലിയ പീറ്റർ, സിസ്റ്റർ കെ.ജെ. ലിസി, ആൻ തെരേസ് അലക്സ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികൾ നടന്നു.
വെള്ളമുണ്ട: ജില്ലാ ഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സിൽ, വിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ വകുപ്പ്, വെള്ളമുണ്ട പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണം ജില്ലതല ഉദ്ഘാടനം ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.
ലൈബ്രറി കൗണ്‍സിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ വായന പക്ഷാചരണ വിശദീകരണവും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് പി.എൻ. പണിക്കർ അനുസ്മരണവും നടത്തി.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.കെ. സൽമത്ത്, മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് പി.ടി. സുഗതൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ബാലൻ, ജിഎംഎച്ച്എസ്എസ് പ്രിൻസിപ്പൽ പി.സി. തോമസ്, പിടിഎ പ്രസിഡന്റ് രഞ്ജിത്ത് മാനിയിൽ, വിദ്യാർത്ഥി പ്രതിനിധി വി. വൈഭവ് പ്രദീപ് എന്നിവർ പ്രസംഗിച്ചു. ഹെഡ് മാസ്റ്റർ ടി. മഹേഷ് സ്വാഗതവും പബ്ലിക് ലൈബ്രറി സെക്രട്ടറി എം. സുധാകരൻ നന്ദിയും പറഞ്ഞു.
വയനാട് ചരിത്രത്തിൽ ഇടംപിടിച്ച് പഴശി ഗ്രന്ഥാലയം
മാനന്തവാടി: വയനാ പക്ഷാചരണം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആലോഷിക്കുന്പോൾ വായനയുടെ ലോകത്ത് വേറിട്ട മാതൃകരചിച്ച് വയനാടിന്റെ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് 100 വർഷം പിന്നിട്ട മാനന്തവാടി പഴശി ഗ്രസ്ഥാലയം. 1918 ൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മാനന്തവാടി റീഡിംഗ് റൂം എന്ന പേരിൽ ആരംഭിക്കുകയും 1942ൽ പഴശി ഗ്രന്ഥാലയം എന്ന പേരിൽ നാമകരണം ചെയ്യപ്പെടുകയുമായിരുന്നു. ഗ്രന്ഥാലയത്തിൽ കുട്ടികൾ ഉൾപ്പെടെ 5000 ത്തോളം അംഗങ്ങൾ ഉണ്ട്. ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അംഗത്വം സൗജന്യവുമാണ്.
18,000 ഓളം പുസ്തകങ്ങളുടെ ശേഖരവും ഗ്രന്ഥാലയത്തിലുണ്ട്. കൂടാതെ 50 ആനുകാലികങ്ങളും 15 ഓളം വർത്തമാന പത്രങ്ങളും വായനക്കാർക്കായി ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെ ഗ്രന്ഥാലയത്തിൽ ലഭ്യമാകുന്ന പുസ്തകങ്ങളുടെ വിവരങ്ങളും വായനക്കാർക്ക് ലഭിക്കും. 2001 ൽ സംസ്ഥാനത്തെ മികച്ച ലൈബ്രറിക്കുള്ള ഇഎംഎസ് പുരസ്കാരവും 2020 ൽ ജില്ലയിലെ മികച്ച ക്ലബിനുള്ള യുവജനക്ഷേമ ബോർഡ് പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് മികവിനുള്ള അംഗീകാരമായി തേടി എത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ, കലാ, കായിക, സാമൂഹ്യ രംഗങ്ങളിലും നിറ സാന്നിദ്ധ്യമാണ് ഗ്രന്ഥാലയം. ഗ്രന്ഥാലയം അവതരിപ്പിച്ച ബഫർ സോണ്‍ എന്ന നാടകത്തിന് സംസ്ഥാനതല മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിരുന്നു. പ്രസിഡന്റ് എസ്.ടി. വിനോദ് കുമാർ, സെക്രട്ടറി തോമസ് സേവ്യറും ഉൾപ്പെട്ട 13 അംഗ ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.