ഫ​റോ​ഖി​ൽ വ​നി​താ കൗ​ണ്‍​സി​ല​റെ ചെ​രി​പ്പു​മാ​ല അ​ണി​യി​ക്കാ​ന്‍ ശ്ര​മം: യു​ഡി​എ​ഫ് നി​യ​മന​ട​പ​ടി​ക്ക്
Wednesday, November 13, 2024 4:52 AM IST
കോ​ഴി​ക്കോ​ട്: ആ​ര്‍​ജെ​ഡി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ച് മു​സ്‌​ലിം ലീ​ഗി​ലേ​ക്കു പോ​യ ഫ​റോ​ഖ് ന​ഗ​ര​സ​ഭ​യി​ലെ വ​നി​താ കൗ​ണ്‍​സി​ല​റെ ചെ​രി​പ്പു​മാ​ല അ​ണി​യി​ക്കാ​ന്‍ ശ്ര​മി​ച്ച എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ യു​ഡി​എ​ഫ്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ യു​ഡി​എ​ഫ് യോ​ഗം ചേ​ര്‍​ന്നു സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​തി​നു പു​റ​മെ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍, വ​നി​താ ക​മ്മീ​ഷ​ന്‍ എ​ന്നി​വ​ര്‍​ക്കു പ​രാ​തി ന​ല്‍​കു​മെ​ന്ന് അ​തി​ക്ര​മ​ത്തി​നി​ര​യാ​യ കൗ​ണ്‍​സി​ല​ര്‍ ഷ​നൂ​ബി​യ​യും, മു​സ്‌​ലീം ലീ​ഗ് മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​എം. ഹ​നീ​ഫ​യും അ​റി​യി​ച്ചു. 14-ാം ഡി​വി​ഷ​ന്‍ കു​ന്ന​ത്തു​മോ​ട്ട​യി​ലെ കൗ​ണ്‍​സി​ല​റാ​ണ് ഷ​നൂ​ബി​യ.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഫ​റോ​ഖ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം 25ന് ​ഷ​നൂ​ബി​യ ആ​ര്‍​ജെ​ഡി വി​ട്ട് ലീ​ഗി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. ആ​ര്‍​ജെ​ഡി​യു​ടെ ഏ​ക കൗ​ണ്‍​സി​ല​റാ​യി​രു​ന്നു ഷ​നൂ​ബി​യ. ഷ​നൂ​ബി​യ ആ​ര്‍​ജെ​ഡി വി​ട്ട​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷ​ത്തെ വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​ത​മാ​യ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

ഷ​നൂ​ബി​യ കൗ​ണ്‍​സി​ല്‍ ഹാ​ളി​ലേ​ക്കു പ്ര​വേ​ശി​ച്ച​പ്പോ​ള്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ത്തി​യ എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചെ​രി​പ്പു​മാ​ല അ​ണി​യി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചെ​രു​പ്പു​മാ​ല അ​ണി​യി​ക്കാ​ന്‍ ഇ​ട​തു വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ശ്ര​മി​ച്ച​പ്പോ​ള്‍ യു​ഡി​എ​ഫി​ലെ വ​നി​താ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ചെ​റു​ത്തു. ഇ​തോ​ടെ കൗ​ണ്‍​സി​ല്‍ ഹാ​ളി​ല്‍ ക​യ്യാ​ങ്ക​ളി​യാ​യി.

ചെ​രു​പ്പു​മാ​ല അ​ണി​യി​ക്കാ​നു​ള്ള ശ്ര​മം മ​റ്റു ചി​ല കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ചി​ത്രീ​ക​രി​ക്കു​ക​യും ഇ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക്രൂ​ര​മാ​യ പ​ക​വീ​ട്ട​ലാ​ണ് ന​ട​ന്ന​തെ​ന്നും സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന പോ​ലും ന​ല്‍​കാ​തെ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും ഷ​നൂ​ബി​യ പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സ​ങ്ങ​ള്‍ മു​മ്പ് അ​ര്‍​ധ​രാ​ത്രി ഷ​നൂ​ബി​യ​യു​ടെ വീ​ടി​ന് നേ​ര അ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. അ​ജ്ഞാ​ത​ര്‍ ക​രി​ങ്ക​ല്‍ ചീ​ളു​ക​ള്‍ എ​റി​ഞ്ഞ് വീ​ടി​ന്‍റെ ജ​ന​ല്‍​ച്ചി​ല്ലു​ക​ള്‍ ത​ക​ര്‍​ത്തി​രു​ന്നു.

തൊ​ട്ടു​മു​മ്പു​ള്ള ഭ​ര​ണ​സ​മി​തി​യി​ലെ​യും ഈ ​ഭ​ര​ണ​സ​മി​തി​യി​ലെ​യും ചി​ല യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ സി​പി​എ​മ്മി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ തു​ട​ര്‍​ന്ന് ഇ​ട​തു​പ​ക്ഷ​ത്തേ​ക്കു മാ​റി​യി​രു​ന്നു. അ​ന്ന് യു​ഡി​എ​ഫ് ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് സം​ഘ​ടി​പ്പി​ച്ച​തെ​ന്നും വീ​ടി​നു ക​ല്ലെ​റി​യാ​നോ കാ​യി​ക​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നോ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നു ലീ​ഗ് നേ​താ​വ് അ​ഡ്വ. കെ.​എം. ഹ​നീ​ഫ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ജ​നാ​ധി​പ​ത്യ​പ​ര​മാ​യ പ്ര​തി​ഷേ​ധം മാ​ത്ര​മാ​ണ് സം​ഘ​ടി​പ്പി​ച്ച​തെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ നി​ല​പാ​ട്.

തൊ​ട്ടു​മു​മ്പ​ത്തെ ഭ​ര​ണ​സ​മി​തി​യി​ലെ ലീ​ഗ് കൗ​ണ്‍​സി​ല​ര്‍ അ​ട​ക്കം മൂ​ന്നു​പേ​ര്‍ യു​ഡി​എ​ഫ് വി​ട്ടു സി​പി​എ​മ്മി​ല്‍ ചേ​ക്കേ​റി​യ​തു​കാ​ര​ണം ന​ഗ​ര​സ​ഭാ ഭ​ര​ണം യു​ഡി​എ​ഫി​നു ന​ഷ്ട​മാ​യി​രു​ന്നു. ആ​റു​മാ​സം മു​മ്പ് കോ​ണ്‍​ഗ്ര​സ് നേ​താ​വും ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ കെ.​പി. നി​ഷാ​ദും പാ​ര്‍​ട്ടി വി​ട്ട് സി​പി​എ​മ്മി​ലേ​ക്കു പോ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ​മാ​യ ഇ​ത്ത​രം നീ​ക്ക​ങ്ങ​ള്‍​ക്കു​ള്ള തി​രി​ച്ച​ടി​യാ​യാ​ണ് ആ​ര്‍​ജെ​ഡി അം​ഗ​ത്തെ ലീ​ഗ് പാ​ര്‍​ട്ടി​യി​ലെ​ത്തി​ച്ച​ത്. 38 അം​ഗ ഫ​റോ​ഖ് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ല്‍ യു​ഡി​എ​ഫ് -20, എ​ല്‍​ഡി​എ​ഫ്-17, ബി​ജെ​പി-1 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല.