എ​ന്നി​ലെ രാ​ഷ്‌​ട്രീ​യ​ക്കാ​ര​നെ മാ​റ്റി​യെ​ടു​ത്ത​ത് വ​യ​നാ​ട്ടി​ലെ അ​ഞ്ച് വ​ർ​ഷ​ക്കാ​ലം: രാ​ഹു​ൽ ഗാ​ന്ധി
Tuesday, November 12, 2024 5:41 AM IST
തി​രു​വ​മ്പാ​ടി : എ​ന്നി​ലെ രാ​ഷ്‌​ട്രീ​യ​ക്കാ​ര​നെ മാ​റ്റി​യെ​ടു​ത്ത​ത് വ​യ​നാ​ട്ടി​ൽ എം​പി​യാ​യി​രു​ന്ന കാ​ല​മാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഞാ​നി​വി​ടെ വ​ന്ന​പ്പോ​ൾ ജ​ന​ങ്ങ​ളു​മാ​യി വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ബ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. 2004 ലാ​ണ് ഞാ​ൻ രാ​ഷ്‌​ട്രീ​യം തു​ട​ങ്ങി​യ​ത്. 2019ൽ ​ഞാ​ൻ വ​യ​നാ​ടി​ന്‍റെ എം​പി​യാ​യി. അ​തി​നി​ട​യി​ലു​ള്ള 15 വ​ർ​ഷം എ​ന്‍റെ രാ​ഷ്‌​ട്രീ​യ​ത്തി​ൽ ഞാ​ൻ സ്നേ​ഹം എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു.

ഞാ​ൻ വ​യ​നാ​ട്ടി​ലേ​ക്ക് വ​ന്ന​പ്പോ​ൾ സ്നേ​ഹം എ​ന്ന വാ​ക്ക് എ​ന്‍റെ പ​ദ​സ​മ്പ​ത്തി​ലേ​ക്ക് വ​ന്നു. സ്നേ​ഹ​ത്തെ​യും സൗ​ഹാ​ർ​ദ​ത്തെ​യും രാ​ഷ‌്ട്രീ​യ ആ​യു​ധ​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഭാ​ര​ത ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം. വ​യ​നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റ​വും ന​ന്നാ​യി മ​ന​സി​ലാ​ക്കാ​നും പ​രി​ഹ​രി​ക്കാ​നും പ്രി​യ​ങ്ക​യ്ക്ക് ക​ഴി​യു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, ദീ​പാ ദാ​സ് മു​ൻ​ഷി, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, എ​ഐ​സി​സി സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ അ​ലി ഖാ​ൻ, കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​പി. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.