മ​യ​ക്കു​മ​രു​ന്നു​കേ​സു​ക​ളി​ലെ പ്ര​തി​യെ കാ​പ്പ​ചു​മ​ത്തി നാ​ടു​ക​ട​ത്തി
Wednesday, November 13, 2024 4:52 AM IST
കോ​ഴി​ക്കോ​ട് : ന​ഗ​ര​ത്തി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും പ്ര​ത്യേ​കി​ച്ച് ബീ​ച്ച് ഭാ​ഗ​ങ്ങ​ളി​ല്‍ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും മ​യ​ക്കു​മ​രു​ന്ന് വി​ല്പ​ന ന​ട​ത്തി വി​ദ്യാ​ര്‍​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ര്‍​ത്തി​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട​യാ​ളെ പോ​ലീ​സ് കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്തി.​കോ​ഴി​ക്കോ​ട് വെ​ള്ള​യി​ല്‍ നാ​ലു​കു​ടി​പ​റ​മ്പ് വീ​ട്ടി​ല്‍ ഹാ​ഷിം (44)നെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.

പ്ര​തി​ക്ക് 2019- ല്‍ ​ബ്രൗ​ണ്‍ ഷു​ഗ​ര്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​തി​ന് എ​ന്‍​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം വെ​ള്ള​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് നി​ല​വി​ലു​ണ്ട്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം വീ​ണ്ടും മ​യ​ക്ക​മ​രു​ന്ന് വി​ല്‍​പ​ന​യി​ല്‍ ഏ​ര്‍​പ്പെ​ട്ടു.​ഈ വ​ര്‍​ഷം വി​ല്‍​പ​ന​ക്കാ​യി സു​ക്ഷി​ച്ച 529 ഗ്രാം ​ക​ഞ്ചാ​വും 1.940 ഗ്രാം ​മെ​ത്താ​ഫൈ​റ്റാ​മി​നും സ​ഹി​തം വെ​ള്ള​യി​ല്‍ പോ​ലീ​സ് വീ​ട്ടി​ല്‍​നി​ന്ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ത് കൂ​ടാ​തെ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ല്‍ കോ​ഴി​ക്കോ​ട് ലി​ങ്ക് റോ​ഡി​ല്‍​വ​ച്ച് ക​ഞ്ചാ​വ് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ടൗ​ണ്‍ പോ​ലീ​സ് 530 ഗ്രാം ​ക​ഞ്ചാ​വ് സ​ഹി​തം വീ​ണ്ടും പി​ടി​കു​ടി.

തു​ട​ര്‍​ച്ച​യാ​യി മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടു​വ​രു​ന്ന പ്ര​തി​ക്കെ​തി​രെ വെ​ള്ള​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നു ന​ല്ല ന​ട​പ്പി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി കോ​ഴി​ക്കോ​ട് സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്ന് സ​ബ് ഡി​വി​ഷ​ണ​ല്‍ കോ​ട​തി​യി​ല്‍ പ്ര​തി ഒ​പ്പി​ട്ട് ഒ​രു വ​ര്‍​ഷ​ക്കാ​ല​ത്തെ​ക്കു​ള്ള ന​ല്ല ന​ട​പ്പ് ജാ​മ്യ​ത്തി​ല്‍​ക​ഴി​യ​വെ വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടു.​തു​ട​ര്‍​ന്ന് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ

അ​ടി​സ്ഥാ​ന​ത്തി​ല്‍ കോ​ട​തി 50,000 രൂ​പ പി​ഴ ശി​ക്ഷ​യും വി​ധി​ച്ചു. അ​റി​യ​പ്പെ​ടു​ന്ന ഗു​ണ്ട​യാ​യ ഇ​യാ​ള്‍​ക്കെ​തി​രേ വെ​ള്ള​യി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ന​ല്‍​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ സ​മ​ര്‍​പ്പി​ച്ച ശു​പാ​ര്‍​ശ​യി​ലാ​ണ് ക​ണ്ണൂ​ര്‍ റെ​യ്ഞ്ച് ഡി​ഐ​ജി ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്ത​ല്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.