ഇ​ന്‍റ​ര്‍​ലോ​ക്കി​ട്ട ഭാ​ഗ​ത്തും ലോ​റി പാ​ര്‍​ക്കിം​ഗ്; ബീ​ച്ച് സൗ​ന്ദ​ര്യ​വ​ല്‍​ക്ക​ര​ണ​ത്തി​ന് തി​രി​ച്ച​ടി
Wednesday, November 13, 2024 4:52 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: സൗ​ന്ദ​ര്യ​വ​ല്‍​ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബീ​ച്ചി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്കി​ട്ട് മ​നോ​ഹ​ര​മാ​ക്കി​യ ഭാ​ഗ​ത്ത് ലോ​റി​ക​ളു​ടെ താ​വ​ള​മാ​യി മാ​റു​ന്നു. ലോ​റി​ക​ള്‍ ഇ​വി​ടെ നി​ര്‍​ത്തി​യി​ടു​ന്ന​തു കാ​ര​ണം സൗ​ന്ദ​ര്യ​വ​ല്‍​ക്ക​ര​ണ​ത്തി​നു വ​ലി​യ ഭീ​ഷ​ണി​യാ​ണ് ഉ​യ​രു​ന്ന​ത്. സൗ​ത്ത് ബീ​ച്ചി​ലും വ​ലി​യ​ങ്ങാ​ടി​യു​ടെ ക​വാ​ട​ത്തി​ലു​മെ​ല്ലാം റോ​ഡ​രി​കി​ല്‍ ടൈ​ല്‍ വി​രി​ച്ച സ്ഥ​ല​ത്താ​ണ് ലോ​റി​ക​ളു​ടെ പാ​ര്‍​ക്കിം​ഗ്. ല​ക്ഷ​ങ്ങ​ള്‍ മു​ട​ക്കി ടൈ​ല്‍ വി​രി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ ഇ​ട​ങ്ങ​ളി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു മു​മ്പു ത​ന്നെ ലോ​റി​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ടൈ​ലു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.

മ​ഴ​യി​ല്‍ പൊ​ളി​ഞ്ഞ് ന​ട​ക്കാ​നാ​വാ​ത്ത വി​ധം പാ​ത​യോ​രം ത​ക​ര്‍​ന്ന​പ്പോ​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഈ ​ഭാ​ഗ​ത്ത് ന​ന്നാ​ക്കി​യെ​ടു​ക്കു​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. 6000 ച​തു​ര​ശ്ര അ​ടി​യി​ലേ​റെ ഇ​തി​ന​കം ടൈ​ല്‍ വി​രി​ച്ചു ക​ഴി​ഞ്ഞു. ക​ണ്ണം​പ​റ​മ്പ് ഭാ​ഗ​ത്തും ടൈ​ല്‍ വി​രി​ക്ക​ല്‍ ഏ​താ​ണ്ട്

പൂ​ര്‍​ത്തി​യാ​യി. എം​എ​ല്‍​എ ഫ​ണ്ടു​പ​യോ​ഗി​ച്ചു​ള്ള ജോ​ലി​യാ​ണ് ഇ​നി ന​ട​ത്താ​നു​ള്ള​ത്. ഇ​തി​നാ​യി ക​ണ്ണം​പ​റ​മ്പി​ലു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ​യും മ​റ്റും 14-ന​കം ഒ​ഴി​പ്പി​ക്കാ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. അ​തി​നി​ടെ​യാ​ണ് ലോ​റി​ക​ളു​ടെ ക​ട​ന്നു ക​യ​റ്റം.

റോ​ഡ് സൈ​ഡി​ല്‍ ത​ന്നെ ലോ​റി​ക​ള്‍ നി​ര്‍​ത്തു​ന്ന​തു​കൊ​ണ്ട് അ​പ​ക​ട​ങ്ങ​ള്‍ കൂ​ടു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ലോ​റി​ക​ള്‍ നി​യ​ന്ത്ര​ണ​മൊ​ന്നും കൂ​ടാ​തെ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. മാ​ലി​ന്യം കു​മി​ഞ്ഞു​കു​ടു​ന്ന​തും ഇ​വി​ടം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​കു​ന്ന​തും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. റോ​ഡ് സൈ​ഡി​ല്‍ ത​ന്നെ ലോ​റി​ക​ള്‍ നി​ര്‍​ത്തു​ന്ന​തു​കൊ​ണ്ട് പ​ല അ​പ​ക​ട​ങ്ങ​ളും സം​ഭ​വി​ക്കാ​റു​ണ്ട്.​

റോ​ഡ​രി​കി​ല്‍ വ​ലി​യ ലോ​റി​ക​ള്‍ നി​ര്‍​ത്തി​യി​ട​രു​തെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശം വ​ന്നെ​ങ്കി​ലും ഫ​ല​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. മീ​ഞ്ച​ന്ത, ത​ട​മ്പാ​ട്ടു​താ​ഴം, കോ​യ റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ലോ​റി പാ​ര്‍​ക്കിം​ഗ് ഒ​രു​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ശ്ര​മം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും വി​ജ​യി​ച്ചി​ട്ടി​ല്ല. പി​ന്നീ​ട് തോ​പ്പ​യി​ല്‍ ബീ​ച്ചി​ന് സ​മീ​പം പാ​ര്‍​ക്കി​ഗി​നു സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. 1.9 ല​ക്ഷ​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യെ​ങ്കി​ലും പ്രാ​ദേ​ശി​ക​മാ​യി എ​തി​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് അ​തും നി​ല​ച്ചു. വൈ​കാ​തെ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും എ​പ്പോ​ഴെ​ന്ന​തി​ല്‍ അ​വ്യ​ക്ത​ത തു​ട​രു​ന്നു.

ലോ​റി പാ​ര്‍​ക്കിം​ഗി​നാ​യി വെ​സ്റ്റ്ഹി​ല്‍, ഗാ​ന്ധി​റോ​ഡ് ഭാ​ഗ​ത്ത് തു​റ​മു​ഖ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും മു​ന്നോ​ട്ട് പോ​യി​ല്ല. കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നും കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡു​മാ​ണ് പാ​ര്‍​ക്കി​ങ് സ​ജ്ജീ​ക​ര​ണം ഒ​രു​ക്കേ​ണ്ട​ത്. പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റും പ്ലാ​നും ത​യാ​റാ​ക്കു​ന്ന​തി​ന് ഹാ​ര്‍​ബ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍, ലോ​റി​ക​ള്‍ നി​ര്‍​ത്താ​ന്‍ മ​തി​യാ​യ സ്ഥ​ലം നി​ര്‍​ണ​യി​ക്കാ​ത്ത​തി​നാ​ല്‍ പ​ദ്ധ​തി ഇ​പ്പോ​ഴും യാ​ഥാ​ര്‍​ഥ്യ​മാ​യി​ട്ടി​ല്ല.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന ലോ​റി​ക​ള്‍ ച​ര​ക്കി​റ​ക്കി​യ​ശേ​ഷം അ​ടു​ത്ത ലോ​ഡി​നു​വേ​ണ്ടി നി​ര്‍​ത്തി​യി​ടു​ന്ന​ത് സൗ​ത്ത് ബീ​ച്ച​ലാ​ണ്. ഈ ​ലോ​റി​ക​ള്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്.