ഓ​ണ​ത്തി​ന് പൂ​ക്ക​ള​മൊ​രു​ക്കാ​ൻ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​മാ​യി മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത്
Saturday, June 29, 2024 5:26 AM IST
പേ​രാ​മ്പ്ര: നെ​റ്റ് സീ​റോ കാ​ർ​ബ​ൺ കേ​ര​ളം ജ​ന​ങ്ങ​ളി​ലൂ​ടെ എ​ന്ന ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്തി​ന് ഓ​ണ​ക്കാ​ല​ത്തേ​ക്കാ​യു​ള​ള പൂ​ക്ക​ൾ പ​ഞ്ചാ​യ​ത്തി​ലെ അ​യി​മ്പാ​ടി​പ്പാ​റ​യി​ൽ ത​യാ​ക്കു​ക​യാ​ണ്.

ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ്, കൃ​ഷി വ​കു​പ്പ് എ​ന്നി​വ​രു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം വാ​ർ​ഡ് 14ലെ ​അ​യി​മ്പാ​ടി​പ്പാ​റ​യി​ൽ ചെ​ണ്ടു​മ​ല്ലി തൈ ​ന​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ൻ നി​ർ​വ​ഹി​ച്ചു.

സി​ഡി​എ​സ് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ശോ​ഭ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി.​പി. ര​മ, ഭാ​സ്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ,

വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ വി. ​പ്ര​കാ​ശ​ൻ, ദീ​പ കേ​ളോ​ത്ത്, മി​നി അ​ശോ​ക​ൻ, സ​റീ​ന ഒ​ളോ​റ, വി.​പി. ബി​ജു, വി.​പി. ശ്രീ​ജ, സി​ഡി​എ​സ് അം​ഗം മ​നീ​ഷ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.