ഇ​എം​എ​സ് ആ​ശു​പ​ത്രി വാ​ര്‍​ഷി​ക യോ​ഗം: ലാ​ഭ​വി​ഹി​തം 2.47 കോ​ടി രൂ​പ ഓ​ഹ​രി ഉ​ട​മ​ക​ള്‍​ക്ക്
Tuesday, October 1, 2024 8:28 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: 2023-24 വ​ര്‍​ഷ​ത്തെ ലാ​ഭ​വി​ഹി​ത​മാ​യ 2.47 കോ​ടി രൂ​പ ഓ​ഹ​രി​യു​ട​മ​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ ഇ​എം​എ​സ് മെ​മ്മോ​റി​യ​ല്‍ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വാ​ര്‍​ഷി​ക പൊ​തു​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. ലാ​ഭ​വി​ഹി​തം ന​വം​ബ​ര്‍ ഒ​ന്ന് മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും.

അ​റ്റാ​ദാ​യം 3.16 കോ​ടി രൂ​പ​യാ​ണ്. ആ​ശു​പ​ത്രി ചെ​യ​ര്‍​മാ​ന്‍ വി. ​പി. അ​നി​ല്‍​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ചേ​ര്‍​ന്ന​ത്. മു​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ പി. ​പി. വാ​സു​ദേ​വ​ന്‍ ഇ​എം​എ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും വി.​ര​മേ​ശ​ന്‍ അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​വി. യു. ​സീ​തി ഭാ​വി​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ആ​ശു​പ​ത്രി​യി​ലെ 2023-24 വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും അ​റ്റാ​ദാ​യ വി​ഭ​ജ​ന​വും ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ബ്ദു​നാ​സി​ര്‍ അ​വ​ത​രി​പ്പി​ച്ചു. ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ജി​മ്മി കാ​ട്ട​ടി, ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ പി.​വി. സ​ര​സ്വ​തി, മെ​റ്റീ​രി​യ​ല്‍ മാ​നേ​ജ​ര്‍ ഐ.​ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ വി​വി​ധ റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. പാ​ത്തോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ വി​പു​ലീ​ക​ര​ണം, ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ മെ​ഡി​സി​ന്‍ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ്, സി​ല്‍​വ​ര്‍ ജൂ​ബി​ലി ബി​ല്‍​ഡിം​ഗി​ല്‍ സ്പോ​ര്‍​ട്സ് മെ​ഡി​സി​ന്‍ വി​ഭാ​ഗം, പെ​റ്റ് സി.​ടി.​സ്കാ​ന്‍, ഫോ​ര്‍ കെ ​ലാ​പ്രോ​സ്കോ​പ്പി യൂ​ണി​റ്റ്, ബ്ല​ഡ് ബാ​ങ്ക്, പു​തി​യ കാ​ത്ത്‌​ലാ​ബ് മെ​ഷീ​ന്‍, മൂ​ന്ന് ടെ​സ്ല എം​ആ​ര്‍​ഐ യൂ​ണി​റ്റ്, കൂ​ടി​യ നി​ല​വാ​ര​ത്തി​ലു​ള്ള എ​ക്കോ, യു​എ​സ്ജി, ഇ​ഇ​ജി മെ​ഷീ​നു​ക​ള്‍ സ്ഥാ​പി​ക്കു​ക, അ​ക്കാ​ഡ​മി​ക് കാ​മ്പ​സി​ല്‍ കേ​ര​ള​സ​ര്‍​ക്കാ​ര്‍-​ഡ​യ​റ​ക്ട​ര്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ അം​ഗീ​കാ​ര​മു​ള്ള ന്യൂ​റോ ടെ​ക്നോ​ള​ജി, ഡ​യാ​ലി​സി​സ് ടെ​ക്നോ​ള​ജി, റേ​ഡി​യോ​ഗ്രാ​ഫി തു​ട​ങ്ങി​യ ഡി​പ്ലോ​മ കോ​ഴ്സു​ക​ള്‍ ആ​രം​ഭി​ക്കു​ക എ​ന്നീ പ​ദ്ധ​തി​ക​ള്‍​ക്കും യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി.

മ​ര​ണ​പ്പ​ട്ട പാ​ല​ക്കാ​ട് വ​ട്ട​മ​ണ്ണ​പു​രം വെ​ളു​ത്തേ​ട​ത്ത് അ​ബൂ​ബ​ക്ക​റി​ന്‍റെ ആ​ശ്രി​ത​ര്‍​ക്ക് ഷെ​യ​റി​ന് ആ​നു​പാ​തി​ക​മാ​യി ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക 1,00,132 രൂ​പ ന​ല്‍​കി. ഇ​എം​എ​സ് ഹെ​ല്‍​ത്ത് കെ​യ​ര്‍ സ്കീ​മി​ല്‍ അം​ഗ​ങ്ങ​ളാ​യി​രി​ക്കെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​ര്‍​ക്കും തു​ക വി​ത​ര​ണം ചെ​യ്തു. ആ​ശു​പ​ത്രി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ. മു​ഹ​മ്മ​ദ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ധ​ന​സ​ഹാ​യ​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ അ​ഡ്വ. ടി. ​കെ. റ​ഷീ​ദ​ലി, വി. ​കെ. അ​ബ്ദു​ള്‍ റൗ​ഫ്, വി. ​സി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, കെ. ​ഉ​മേ​ഷ്, ഷ​ഫീ​ന ബീ​ഗം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ശു​പ​ത്രി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഇ.​രാ​ജേ​ഷ് സ്വാ​ഗ​ത​വും പി.​സു​ചി​ത്രി ന​ന്ദി​യും പ​റ​ഞ്ഞു.