മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ല്‍; നി​വേ​ദ​നം ന​ല്‍​കി
Tuesday, October 1, 2024 8:28 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് വേ​ട്ടേ​ക്കോ​ട് ക​ണ്ടെ​ത്തി​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ല്ലാ​ഞ്ചി​റ മു​ഹ​മ്മ​ദ് അ​ലി, ഇ. ​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി​ക്ക് നി​വേ​ദ​നം ന​ല്‍​കി.

ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യു​ടെ യോ​ഗ​തീ​രു​മാ​ന​പ്ര​കാ​രം എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ക​യും വേ​ട്ടേ​ക്കോ​ട് ഭൂ​മി ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭൂ​വു​ട​മ​ക​ളു​മാ​യി സം​സാ​രി​ച്ച് 25 ഏ​ക്ക​ര്‍ സൗ​ജ​ന്യ​മാ​യും 25 ഏ​ക്ക​ര്‍ സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്ക്കും ന​ല്‍​കാ​ന്‍ സ​മ്മ​ത​പ​ത്രം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും നി​ല​നി​ര്‍​ത്തി സ​ര്‍​ക്കാ​രി​ന് അ​ധി​ക ബാ​ധ്യ​ത വ​രാ​ത്ത വി​ധ​ത്തി​ല്‍ ത​ന്നെ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ഇ​തി​ന് സ​ര്‍​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല നി​ല​പാ​ട് ഉ​ണ്ടാ​ക്കി​യെ​ടു​ക്ക​ണ​മെ​ന്നു നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.