ഉ​മ തോ​മ​സിന് വീണു പരിക്കേറ്റ സംഭവം; ഇവന്‍റ് മാനേജർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
ഉ​മ തോ​മ​സിന് വീണു പരിക്കേറ്റ സംഭവം; ഇവന്‍റ് മാനേജർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
Tuesday, December 31, 2024 1:10 AM IST
കൊ​​​​ച്ചി: ക​​​​ലൂ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ ഗാ​​​​ല​​​​റി​​​​യി​​​​ല്‍നി​​​​ന്നു വീ​​​​ണ് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ് പാ​​​​ലാ​​​​രി​​​​വ​​​​ട്ടം റി​​​​നൈ മെ​​​​ഡി​​​​സി​​​​റ്റി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ​​​​യി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന ഉ​​​​മ തോ​​​​മ​​​​സ് എം​​​​എ​​​​ല്‍​എ വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ല്‍ തു​​​​ട​​​​രു​​​​ന്നു. അ​​​​പ​​​​ക​​​​ട​​​​നി​​​​ല ത​​​​ര​​​​ണം ചെ​​​​യ്തു​​​​വെ​​​​ന്ന് പ​​​​റ​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും കാ​​​​ര്യ​​​​മാ​​​​യ മാ​​​​റ്റ​​​​മു​​​​ണ്ടെ​​​​ന്നു മെ​​​​ഡി​​​​ക്ക​​​​ല്‍ സം​​​​ഘം അ​​​​റി​​​​യി​​​​ച്ചു.

ത​​​​ല​​​​യു​​​​ടെ പ​​​​രി​​​​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ല്‍, ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ലെ ച​​​​ത​​​​വു​​​​ക​​​​ള്‍ അ​​​​ല്​​​​പം കൂ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​തു​​​​കൊ​​​​ണ്ടുത​​​​ന്നെ കു​​​​റ​​​​ച്ചു ദി​​​​വ​​​​സം​​​കൂ​​​​ടി വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ല്‍ തു​​​​ട​​​​രേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് മെ​​​​ഡി​​​​ക്ക​​​​ല്‍ സം​​​​ഘം അ​​​​റി​​​​യി​​​​ച്ചു. ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ന്‍റെ ച​​​​ത​​​​വ് ഭേ​​​ദ​​​മാ​​​ക്കാ​​​ൻ ആ​​​​ന്‍റി​​​​ബ​​​​യോ​​​​ട്ടി​​​​ക്കു​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ചി​​​​കി​​​​ത്സ​​​​ക​​​​ള്‍ ന​​​ൽ​​​കി​​​വ​​​രു​​​ന്നു.


വ​​​​യ​​​​റി​​​​ലെ സ്‌​​​​കാ​​​​നിം​​​ഗി​​​ലും കൂ​​​​ടു​​​​ത​​​​ല്‍ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ളൊ​​​​ന്നും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യി​​​​ട്ടി​​​​ല്ല. രോ​​​​ഗി​​​​യു​​​​ടെ വൈ​​​​റ്റ​​​​ല്‍​സ് സ്റ്റേ​​​​ബി​​​​ള്‍ ആ​​​​ണെ​​​​ങ്കി​​​​ലും ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ന് ഏ​​​​റ്റ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ച​​​​ത​​​​വു​​​​കാ​​​​ര​​​​ണം കു​​​​റ​​​​ച്ചു ദി​​​​വ​​​​സം കൂ​​​​ടി വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ല്‍ തു​​​​ട​​​​രേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മു​​​​ണ്ട്. രോ​​​​ഗി​​​​യു​​​​ടെ അ​​​​വ​​​​സ്ഥ മെ​​​​ച്ച​​​​പ്പെ​​​​ട്ട​​​​തി​​​​നു​​​​ശേ​​​​ഷം ആ​​​​വ​​​​ശ്യ​​​​മെ​​​​ങ്കി​​​​ല്‍ ചി​​​​കി​​​​ത്സാ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മെ​​​​ഡി​​​​ക്ക​​​​ല്‍ സം​​​​ഘം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.