‘അ​മ്മ’ കു​ടും​ബ​സം​ഗ​മം നാ​ളെ കൊ​ച്ചി​യി​ൽ
‘അ​മ്മ’ കു​ടും​ബ​സം​ഗ​മം നാ​ളെ കൊ​ച്ചി​യി​ൽ
Friday, January 3, 2025 2:31 AM IST
കൊ​​​​ച്ചി: താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ’ യു​​​​ടെ പ്ര​​​​ഥ​​​​മ കു​​​​ടും​​​​ബ​​​സം​​​​ഗ​​​​മം നാ​​​​ളെ കൊ​​​​ച്ചി രാ​​​​ജീ​​​​വ് ഗാ​​​​ന്ധി ഇ​​​​ൻ​​​​ഡോ​​​​ർ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ ഒ​​​​മ്പ​​​​തു മു​​​​ത​​​​ൽ രാ​​​​ത്രി പ​​​​ത്തു വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ ‘അ​​​​മ്മ’ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ 240 ഓ​​​​ളം പേ​​​​ർ ഒ​​​​രു​​​​ക്കു​​​​ന്ന ക​​​​ലാ, വി​​​​നോ​​​​ദ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​കും. സു​​​​രേ​​​​ഷ് ഗോ​​​​പി എം​​​​പി, മ​​​​മ്മൂ​​​​ട്ടി, മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ക്കും.

കു​​​​ടും​​​​ബ​​​സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ റി​​​​ഹേ​​​​ഴ്സ​​​​ൽ ക്യാ​​​​മ്പ് കൊ​​​​ച്ചി​​​​യി​​​​ലെ ക്രൗ​​​​ൺ പ്ലാ​​​​സ ഹോ​​​​ട്ട​​​​ലി​​​​ൽ ആ​​​രം​​​ഭി​​​ച്ചു. ന​​​​ട​​​​നും സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യ ശ്രീ​​​​നി​​​​വാ​​​​സ​​​​ൻ, ന​​​​ടി മ​​​​മി​​​​താ ബൈ​​​​ജു എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്ന് ക്യാ​​​​ന്പ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

കു​​​​ടും​​​​ബ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ലൂ​​​​ടെ സ​​​​മാ​​​​ഹ​​​​രി​​​​ക്കു​​​​ന്ന തു​​​​ക അം​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ർ​​​​ക്ക് ജീ​​​​വ​​​​ൻ​​​​ര​​​​ക്ഷാ മ​​​​രു​​​​ന്നു​​​​ക​​​​ൾ ആ​​​​ജീ​​​​വ​​​​നാ​​​​ന്തം സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.


ജ​​​​സ്റ്റീ​​​​സ് ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​ശേ​​​​ഷം ലൈം​​​​ഗി​​​​കാ​​​​രോ​​​​പ​​​​ണ​​​​മു​​​​ൾ​​​​പ്പെടെ​​​​യു​​​​ള്ള കേ​​​​സു​​​​ക​​​​ളി​​​​ൽ ‘അ​​​​മ്മ’ ജ​​​ന​​​റ​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന സി​​​​ദ്ദി​​​​ഖ് ഉ​​​​ൾ​​​​പ്പെടെ വി​​​​വി​​​​ധ ന​​​​ട​​​​ന്മാ​​​​രും സി​​​​നി​​​​മാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി​​​​രു​​​​ന്നു. സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ നി​​​​ല​​​​വി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ രാ​​​​ജി​​​​വ​​​​ച്ച​​​​ശേ​​​​ഷ​​​​മു​​​​ള്ള താ​​​​ര​​​​സം​​​​ഗ​​​​മ​​​​മാ​​​​ണു നാ​​​​ളെ ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.