ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ല്‍​എ വീ​​​ണു പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ല്‍ സം​​​​ഘാ​​​​ട​​​​ക​​​​ർ​​​ക്കും സ്റ്റേ​​​​ജ് നി​​​​ര്‍​മി​​​​ച്ച​​​​വ​​​​ര്‍​ക്കും​​​ എതി​​​രേ കേ​​​​സ്
ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ല്‍​എ വീ​​​ണു പ​​​രി​​​ക്കേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ല്‍ സം​​​​ഘാ​​​​ട​​​​ക​​​​ർ​​​ക്കും സ്റ്റേ​​​​ജ് നി​​​​ര്‍​മി​​​​ച്ച​​​​വ​​​​ര്‍​ക്കും​​​ എതി​​​രേ കേ​​​​സ്
Tuesday, December 31, 2024 1:10 AM IST
കൊ​​​​ച്ചി: ഉ​​​​മ തോ​​​​മ​​​​സ് എം​​​​എ​​​​ല്‍​എ​ കൊ​​​​ച്ചി ക​​​​ലൂ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ ഗാ​​​​ല​​​​റി​​​​യി​​​​ല്‍നി​​​​ന്ന് 15 അ​​​ടി താ​​​ഴ്ച​​​യി​​​ലേ​​​ക്കു വീ​​​​ണ സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ഇ​​​​വ​​​ന്‍റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ക​​​ന്പ​​​നി മാ​​​​നേ​​​​ജ​​​​രു​​​​ള്‍​പ്പെ​​​​ടെ മൂ​​​​ന്നു പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു.

സം​​​​ഘാ​​​​ട​​​​ക​​​​രാ​​​​യ ഓ​​​​സ്‌​​​​ക​​​​ര്‍ ഇ​​​​വ​​​​ന്‍റ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ര്‍ കൃ​​​​ഷ്ണ​​​​കു​​​​മാ​​​​ര്‍, സ്റ്റേ​​​​ജ് ഒ​​​​രു​​​​ക്കി​​​​യ മു​​​​ള​​​​ന്തു​​​​രു​​​​ത്തി സ്വ​​​​ദേ​​​​ശി ബെ​​​​ന്നി, ഷ​​​​മീ​​​​ര്‍ അ​​​​ബ്‌​​​ദു​​​​ള്‍ റ​​​​ഹീം എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണു പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ഇ​​​​വ​​​​രി​​​​ല്‍നി​​​​ന്നു മൊ​​​​ഴി​​​​യെ​​​​ടു​​​​ത്ത​​​ശേ​​​​ഷ​​​​മാ​​​​ണ് അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഉ​​​​മ തോ​​​​മ​​​​സി​​​​ന്‍റെ പേ​​​​ഴ്‌​​​​സ​​​ണ​​​​ല്‍ സ്റ്റാ​​​​ഫ് ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ്.

കൃ​​​​ഷ്ണ​​​​കു​​​​മാ​​​​റി​​​​നെ ക​​​​ലൂ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​ച്ച് ഇ​​​​ന്ന​​​​ലെ തെ​​​​ളി​​​​വെ​​​​ടു​​​​ത്തു. മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ൻ അ​​​​പാ​​​​യ​​​​പ്പെ​​​​ടു​​​​ത്തും​​​വി​​​​ധം പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്ക​​​​ല്‍, ഇ​​​​തി​​​​നാ​​​​യി മ​​​​റ്റു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി സം​​​​ഘം​​​​ചേ​​​​ര​​​​ല്‍, ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന ലം​​​​ഘ​​​​നം എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ചു​​​​മ​​​​ത്തി​​​​യാ​​​​ണു കേ​​​​സ്. സ്റ്റേ​​​​ഷ​​​​ന്‍ ജാ​​​​മ്യം ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണി​​​​ത്. സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് വി​​​​ശ​​​​ദ​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സം​​​​ഘാ​​​​ട​​​​ക​​​​രാ​​​​യ മൃ​​​​ദം​​​​ഗ​ വി​​​​ഷ​​​​നെ​​​​തി​​​​രേ​​​യും സ്റ്റേ​​​​ജ് നി​​​​ര്‍​മി​​​​ച്ച​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ​​​​യും കേ​​​​സെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. ഉ​​​​മ തോ​​​​മ​​​​സി​​​​ന്‍റെ വീ​​​​ഴ്ച​​​യ്​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യ സ്റ്റേ​​​ജ് നി​​​​ര്‍​മി​​​​ച്ച​​​​തി​​​​ല്‍ അ​​​​ടി​​​​മു​​​​ടി അ​​​​പാ​​​​ക​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണു ക​​​​ണ്ടെ​​​​ത്ത​​​​ല്‍.

സം​​​​ഘാ​​​​ട​​​​ക​​​​ര്‍ സു​​​​ര​​​​ക്ഷാ​​​മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​ത്ത​​​​തു മു​​​​ത​​​​ല്‍ പോ​​​​ലീ​​​​സി​​​​ന്‍റെ വീ​​​​ഴ്ച വ​​​​രെ അ​​​​ന്വേ​​​​ഷ​​​​ണ​​​പ​​​​രി​​​​ധി​​​​യി​​​​ലു​​​​ണ്ട്. കൊ​​​​ച്ചി സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍ പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ നേ​​​​രി​​​​ട്ടാ​​​​ണ് അ​​​ന്വ​​​ഷ​​​ണ​​​ത്തി​​​നു മേ​​​​ല്‍​നോ​​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന​​​ത്.


മുൻകൂർ ജാമ്യം തേടി സംഘാടകർ കോടതിയിൽ

കൊ​​​ച്ചി: ഉ​​​മ തോ​​​മ​​​സ് എം​​​എ​​​ൽ​​​എ ഗാ​​​ല​​​റി​​​യി​​​ലെ വേ​​​ദി​​​യി​​​ൽ​​​നി​​​ന്നു വീ​​​ണ് പ​​​രി​​​ക്കേ​​​ൽ​​​ക്കാ​​​നി​​​ട​​​യാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ലൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ മെ​​​ഗാ നൃ​​​ത്ത​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​ഘാ​​​ട​​​ക​​​ർ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം തേ​​​ടി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

മൃ​​​ദം​​​ഗ വി​​​ഷ​​​ൻ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വ​​​യ​​​നാ​​​ട് മേ​​​പ്പാ​​​ടി മ​​​ല​​​യി​​​ൽ എം. ​​​നി​​​ഗോ​​​ഷ്‌ കു​​​മാ​​​ർ (40), ഓ​​​സ്കാ​​​ർ ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്മെ​​​ന്‍റ് പ്രൊ​​​പ്രൈ​​​റ്റ​​​ർ തൃ​​​ശൂ​​​ർ പൂ​​​ത്തോ​​​ൾ പേ​​​ങ്ങാ​​​ട്ട​​​യി​​​ൽ പി.​​​എ​​​സ്. ജ​​​നീ​​​ഷ് (45) എ​​​ന്നി​​​വ​​​രാ​​​ണു ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. ഹ​​​ർ​​​ജി ഇ​​​ന്നു പ​​​രി​​​ഗ​​​ണി​​​ക്കും.

ത​​​ങ്ങ​​​ൾ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളാ​​​ണെ​​​ന്നും പ​​​രി​​​പാ​​​ടി​​​യു​​​ടെ സം​​​ഘാ​​​ട​​​ന​​​ത്തി​​​ൽ അ​​​ശ്ര​​​ദ്ധ​​​യു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​രു​​​ടെ വാ​​​ദം. പ​​​രി​​​പാ​​​ടി ന​​​ട​​​ത്താ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​നു​​​മ​​​തി​​​ക​​​ളെ​​​ല്ലാം നേ​​​ടി​​​യി​​​രു​​​ന്നു.

അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ​​​യും ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും വോ​​​ള​​​ന്‍റി​​​യ​​​ർ​​​മാ​​​രു​​​ടെ​​​യും സേ​​​വ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ആം​​​ബു​​​ല​​​ൻ​​​സ് സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ അ​​​ശ്ര​​​ദ്ധ കാ​​​ട്ടി​​​യ​​​തി​​​നും ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​തി​​​നും സം​​​ഘാ​​​ട​​​ക​​​ർ​​​ക്ക​​​തി​​​രേ എം​​​എ​​​ൽ​​​എ​​​യു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫ് ഷാ​​​ലു വി​​​ൻ​​​സെ​​​ന്‍റാ​​​ണ് പാ​​​ലാ​​​രി​​​വ​​​ട്ടം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്.

താ​​​ത്കാ​​​ലി​​​ക സ്റ്റേ​​​ജി​​​ൽ മ​​​തി​​​യാ​​​യ ന​​​ട​​​വ​​​ഴി​​​യും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ കൈ​​​വ​​​രി​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന​​​ത​​​ട​​​ക്കം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.