കൊ​ടി സു​നി​ക്ക് 30 ദി​വ​സം പ​രോ​ൾ, വി​വാ​ദം
കൊ​ടി സു​നി​ക്ക് 30 ദി​വ​സം പ​രോ​ൾ, വി​വാ​ദം
Tuesday, December 31, 2024 1:10 AM IST
കോ​​ഴി​​ക്കോ​​ട്: ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍ വ​​ധ​​ക്കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി​​യാ​​യ കൊ​​ടി സു​​നി​​ക്ക് ഒ​​രു മാ​​സ​​ത്തെ പ​​രോ​​ള്‍ അ​​നു​​വ​​ദി​​ച്ച് ജ​​യി​​ൽ വ​​കു​​പ്പ്. കൊ​​ടി സു​​നി​​യു​​ടെ അ​​മ്മ ന​​ല്‍​കി​​യ അ​​പേ​​ക്ഷ പ​​രി​​ഗ​​ണി​​ച്ച് സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ ന​​ല്‍​കി​​യ ക​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു ജ​​യി​​ല്‍ ഡി​​ജി​​പി 30 ദി​​വ​​സ​​ത്തെ പ​​രോ​​ള്‍ അ​​നു​​വ​​ദി​​ച്ച​​ത്.

മ​​ക​​നെ കാ​​ണു​​ന്ന​​തി​​നാ​​യി പ​​രോ​​ള്‍ അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ് അ​​മ്മ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ച​​ത്. ഇ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​നു​​കൂ​​ല ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ന്‍ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ ജ​​യി​​ല്‍ ഡി​​ജി​​പി​​ക്ക് ക​​ത്ത് ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ മ​​ല​​പ്പു​​റം ത​​വ​​നൂ​​ര്‍ ജ​​യി​​ലി​​ല്‍​നി​​ന്ന് ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച കൊ​​ടി സു​​നി പു​​റ​​ത്തി​​റ​​ങ്ങി.

അ​​തേ​​സ​​മ​​യം, പോ​​ലീ​​സ് റി​​പ്പോ​​ര്‍​ട്ട് എ​​തി​​രാ​​യി​​ട്ടും ജ​​യി​​ല്‍ ഡി​​ജി​​പി പ​​രോ​​ള്‍ അ​​നു​​വ​​ദി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന ആ​​രോ​​പ​​ണം ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ട്. തൃ​​ശൂ​​ർ വി​​യ്യൂ​​രി​​ലെ അ​​തി​​സു​​ര​​ക്ഷാ ജ​​യി​​ലി​​ലാ​​യി​​രു​​ന്ന കൊ​​ടി സു​​നി​​യെ ജ​​യി​​ലി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് 2023 ന​​വം​​ബ​​റി​​ലാ​​ണ് ത​​വ​​നൂ​​ർ ജ​​യി​​ലി​​ലേ​​ക്കു മാ​​റ്റി​​യ​​ത്.

കൊ​​ടി സു​​നി​​യു​​ടെ പ​​രോ​​ൾ സ്വാ​​ഭാ​​വി​​ക ന​​ട​​പ​​ടി മാ​​ത്ര​​മാ​​ണെ​​ന്നാ​​ണ് ജ​​യി​​ല്‍ വ​​കു​​പ്പി​​ന്‍റെ വി​​ശ​​ദീ​​ക​​ര​​ണം. പ്ര​​തി​​ക​​ള്‍​ക്കു പ​​രോ​​ളി​​ന് അ​​ര്‍​ഹ​​ത​​യു​​ണ്ട്. 60 ദി​​വ​​സ​​ത്തെ സാ​​ധാ​​ര​​ണ പ​​രോ​​ളി​​നും 45 ദി​​വ​​സ​​ത്തെ പ്ര​​ത്യേ​​ക പ​​രോ​​ളി​​നും ഇ​​വ​​ര്‍​ക്ക് അ​​ര്‍​ഹ​​ത​​യു​​ണ്ട്. ഇ​​ത​​നു​​സ​​രി​​ച്ചു​​ള്ള അ​​പേ​​ക്ഷ​​യി​​ലാ​​ണ് ജ​​യി​​ല്‍ ഉ​​പ​​ദേ​​ശ​​ക സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​ന​​മെ​​ന്നും ജ​​യി​​ല്‍ വ​​കു​​പ്പ് അ​​റി​​യി​​ച്ചു.


ടി.​​പി. ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍ വ​​ധ​​ക്കേ​​സി​​ലെ പ്ര​​തി​​യും കൊ​​ടും​​ക്രി​​മി​​ന​​ലു​​മാ​​യ കൊ​​ടി സു​​നി​​ക്ക് ഒ​​രു മാ​​സ​​ത്തെ പ​​രോ​​ള്‍ ന​​ല്‍​കി​​യ സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​നം നി​​യ​​മ​​സം​​വി​​ധാ​​ന​​ങ്ങ​​ളോ​​ടും നി​​യ​​മ​​വാ​​ഴ്ച​​യോ​​ടു​​മു​​ള്ള പ​​ര​​സ്യ​​മാ​​യ വെ​​ല്ലു​​വി​​ളി​​യാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ൻ ആ​​രോ​​പി​​ച്ചു. അ​​മ്മ അ​​സു​​ഖ​​ബാ​​ധി​​ത​​യാ​​ണെ​​ന്ന​​തി​​ന്‍റെ പേ​​രി​​ല്‍ സ്ഥി​​രം കു​​റ്റ​​വാ​​ളി​​യാ​​യ ഒ​​രാ​​ള്‍​ക്ക് ഒ​​രു മാ​​സ​​ത്തെ പ​​രോ​​ള്‍ അ​​നു​​വ​​ദി​​ച്ച​​ത് ദു​​രൂ​​ഹ​​മാ​​ണ്.

ടി.​​പി. വ​​ധ​​ക്കേ​​സി​​ല്‍ ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട് ജ​​യി​​ലി​​ല്‍ കി​​ട​​ക്ക​​വെ ക്രി​​മി​​ന​​ല്‍ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ പ​​ങ്കാ​​ളി​​യാ​​യ കൊ​​ടി സു​​നി ഒ​​രു മാ​​സ​​ത്തെ പ​​രോ​​ള്‍ കാ​​ല​​യ​​ള​​വി​​ല്‍ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ല്‍ ഏ​​ര്‍​പ്പെ​​ടി​​ല്ലെ​​ന്ന് എ​​ന്ത് ഉ​​റ​​പ്പാ​​ണ് ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​നു​​ള്ള​​തെ​​ന്നും സ​​തീ​​ശ​​ൻ ചോ​​ദി​​ച്ചു.

കൊ​​ടി സു​​നി​​ക്ക് എ​​ങ്ങ​​നെ ഒ​​രു മാ​​സ​​ത്തെ പ​​രോ​​ൾ അ​​നു​​വ​​ദി​​ച്ചു​​വെ​​ന്ന് ടി.​​പി.​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ന്‍റെ ഭാ​​ര്യ കെ.​​കെ.​​ര​​മ എം​​എ​​ൽ​​എ ചോ​​ദി​​ച്ചു. പോ​​ലീ​​സ് റി​​പ്പോ​​ർ​​ട്ട് കി​​ട്ടി​​യി​​ട്ടു​​ണ്ടോ?. അ​​മ്മ​​യ്ക്കു കാ​​ണാ​​നാ​​ണെ​​ങ്കി​​ൽ പ​​ത്തു ദി​​വ​​സം പോ​​രെ?. ഇ​​ത്ത​​ര​​മൊ​​രു ക്രി​​മി​​ന​​ൽ ഒ​​രു മാ​​സം നാ​​ട്ടി​​ൽ നി​​ന്നാ​​ൽ എ​​ന്തു സം​​ഭ​​വി​​ക്കും?. ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് അ​​റി​​യാ​​തെ ജ​​യി​​ൽ ഡി​​ജി​​പി​​ക്കു മാ​​ത്ര​​മാ​​യി പ​​രോ​​ൾ അ​​നു​​വ​​ദി​​ക്കാ​​നാ​​കി​​ല്ല. നി​​യ​​മ​​വി​​ദ​​ഗ്ധ​​രു​​മാ​​യി ആ​​ലോ​​ചി​​ച്ച് ന​​ട​​പ​​ടി​​ക​​ളി​​ലേ​​ക്ക് ക​​ട​​ക്കു​​മെ​​ന്നും കെ.​​കെ. ര​​മ പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.