കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​ത ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ സി​സ്റ്റ​ര്‍ ഫ്രാ​ന്‍​സി​സ് ഡി​​​എ​​​സ്എ​​​സ് അ​ന്ത​രി​ച്ചു
കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​ത ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ സി​സ്റ്റ​ര്‍ ഫ്രാ​ന്‍​സി​സ് ഡി​​​എ​​​സ്എ​​​സ് അ​ന്ത​രി​ച്ചു
Tuesday, December 31, 2024 1:10 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ വ​​​നി​​​ത ആം​​​ബു​​​ല​​​ന്‍​സ് ഡ്രൈ​​​വ​​​റും ഹെ​​​വി ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് നേ​​​ടി​​​യ ആ​​​ദ്യ മ​​​ല​​​യാ​​​ളി വ​​​നി​​​ത​​​യു​​​മാ​​​യ പ​​​ട്ടു​​​വം ദീ​​​ന​​​സേ​​​വ​​​ന സ​​​ഭ​​​യു​​​ടെ അ​​​മ​​​ല പ്രോ​​​വി​​​ന്‍​സ് അം​​​ഗം സി​​​സ്റ്റ​​​ര്‍ ഫ്രാ​​​ന്‍​സി​​​സ് ഡി​​​എ​​​സ്എ​​​സ് (74) അ​​​ന്ത​​​രി​​​ച്ചു. സം​​​സ്കാ​​​രം പ​​​ട്ടു​​​വം സ്നേ​​​ഹ​​​നി​​​കേ​​​ത​​​ന്‍ ആ​​​ശ്ര​​​മ ചാ​​​പ്പ​​​ലി​​​ല്‍ ക​​​ണ്ണൂ​​​ര്‍ രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ന്‍ ഡോ. ​​​ഡെ​​​ന്നി​​​സ് കു​​​റു​​​പ്പ​​​ശേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി.

1976ല്‍ ​​​കോ​​​ഴി​​​ക്കോ​​​ട്ടുനി​​​ന്ന് ഹെ​​​വി ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് പാ​​​സാ​​​യാ​​​ണ് ച​​​രി​​​ത്ര​​​ത്തി​​​ല്‍ ഇ​​​ടം​​​നേ​​​ടി​​​യ​​​ത്. ദീ​​​ന​​​സേ​​​വ​​​ന​​​സ​​​ഭ​​​യു​​​ടെ അ​​​നാ​​​ഥാ​​​ല​​​യ​​​ത്തി​​​ലെ അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​രാ​​​യ കു​​​ട്ടി​​​ക​​​ളെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ ആം​​​ബു​​​ല​​​ന്‍​സ് ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സി​​​സ്റ്റ​​​ര്‍ ഹെ​​​വി ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ന്‍​സ് ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്ന​​​ത്.

കാ​​​സ​​​ര്‍​ഗോ​​​ഡ് കോ​​​ളി​​​ച്ചാ​​​ല്‍ പ​​​തി​​​നെ​​​ട്ടാം മൈ​​​ലി​​​ലെ പ​​​രേ​​​ത​​​രാ​​​യ അ​​​യ​​​ലാ​​​റ്റി​​​ല്‍ മ​​​ത്താ​​​യി-​​​അ​​​ന്ന​​​മ്മ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ 11 മ​​​ക്ക​​​ളി​​​ല്‍ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ളാ​​​ണ്. പ​​​ട്ടു​​​വം, മാ​​​ടാ​​​യി, കാ​​​ര​​​ക്കു​​​ണ്ട്, ആ​​​ന്ധ്രാ​​​പ്ര​​​ദേ​​​ശ്, മേ​​​പ്പാ​​​ടി, ബ​​​ത്തേ​​​രി, മൂ​​​ലം​​​ക​​​ര, കോ​​​ഴി​​​ക്കോ​​​ട്, മു​​​ത​​​ല​​​പ്പാ​​​റ, മ​​​രി​​​യ​​​പു​​​രം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ടു​​​മ​​​ണ്‍, അ​​​രി​​​പ്പാ​​​മ്പ്ര, ക​​​ള​​​മ​​​ശേ​​​രി, കാ​​​രാ​​​പ​​​റ​​​മ്പ്, കോ​​​ളി​​​ത്ത​​​ട്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.


സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: എ.​​​എം. ജോ​​​ണ്‍ (റി​​​ട്ട. പ്ര​​​ഫ​​​സ​​​ര്‍, കാ​​​സ​​​ര്‍​ഗോ​​​ഡ് ഗ​​​വ. കോ​​​ള​​​ജ്), ലീ​​​ലാ​​​മ്മ വാ​​​ര​​​ണാ​​​ക്കു​​​ഴി​​​യി​​​ല്‍ (മാ​​​ല​​​ക്ക​​​ല്ല്), സി​​​സ്റ്റ​​​ര്‍ ഫ്രാ​​​ന്‍​സി​​​ന്‍ വി​​​സി (പ​​​യ്യാ​​​വൂ​​​ര്‍), ത്രേ​​​സ്യാ​​​മ്മ നൂ​​​റ്റി​​​യാ​​​നി​​​ക്കു​​​ന്നേ​​​ല്‍ (മാ​​​ല​​​ക്ക​​​ല്ല്), ബേ​​​ബി, സ​​​ണ്ണി (ഇ​​​രു​​​വ​​​രും കോ​​​ളി​​​ച്ചാ​​​ല്‍), സി​​​സി​​​ലി ക​​​ക്കാ​​​ടി​​​യി​​​ല്‍ പ​​​യ്യാ​​​വൂ​​​ര്‍ (അ​​​ധ്യാ​​​പി​​​ക, കാ​​​സ​​​ര്‍​ഗോ​​​ഡ് വി​​​ദ്യാ​​​ന​​​ഗ​​​ര്‍ കേ​​​ന്ദ്രീ​​​യ വി​​​ദ്യാ​​​ല​​​യം), സാ​​​ലു (അ​​​ധ്യാ​​​പ​​​ക​​​ന്‍, രാ​​​ജ​​​പു​​​രം ഹോ​​​ളി​​​ഫാ​​​മി​​​ലി എ​​​ച്ച്എ​​​സ്എ​​​സ്), സി​​​സ്റ്റ​​​ര്‍ ജെ​​​സ്വി​​​ന്‍ വി​​​സി (ക​​​ണ്ണൂ​​​ര്‍ ശ്രീ​​​പു​​​രം ബ​​​റു​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​ര്‍), പ​​​രേ​​​ത​​​നാ​​​യ കു​​​ര്യാ​​​ക്കോ​​​സ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.