നെല്ലുത്പാദക ഉത്തേജക പദ്ധതി നടപ്പാക്കണം: ജോസ് കെ. മാണി
നെല്ലുത്പാദക ഉത്തേജക പദ്ധതി  നടപ്പാക്കണം: ജോസ് കെ. മാണി
Tuesday, December 31, 2024 1:09 AM IST
കോ​ട്ട​യം: കാ​ര്‍ഷി​കാ​ഭി​വൃ​ദ്ധി ഫ​ണ്ടി​ല്‍ നി​ല​വി​ലു​ള്ള നി​ക്ഷേ​പ​ത്തു​ക ഉ​പ​യോ​ഗി​ച്ച് നെ​ല്ലു​ത്പാ​ദ​നം വ​ര്‍ധി​പ്പി​ക്കു​വാ​നും നെ​ല്‍ ക​ര്‍ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നു​മാ​യി നെ​ല്ലു​ത്പാ​ദ​ക ഉ​ത്തേ​ജ​ക പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി.

സം​സ്ഥാ​ന​ത്ത് വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ റ​ബ​ര്‍ ഉ​ത്പാ​ദ​ക ഉ​ത്തേ​ജ​ക പ​ദ്ധ​തി മാ​തൃ​ക​യി​ല്‍ നെ​ല്ലു​ത്​പാ​ദ​ക ഉ​ത്തേ​ജ​ക പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ സാ​ധി​ക്കും.

കാ​ര്‍ഷി​കാ​ഭി​വൃ​ദ്ധി ഫ​ണ്ടി​ല്‍ ഇ​പ്പോ​ള്‍ എ​ത്തി​യി​ട്ടു​ള്ള 1512.15 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​വ​ണം ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കേ​ണ്ട​ത്. ഉ​യ​ര്‍ന്ന ഉ​ത്പാ​ദ​ന ചെ​ല​വും കു​റ​ഞ്ഞ വ​രു​മാ​ന​വും കാ​ര​ണം ന​ട്ടം​തി​രി​യു​ന്ന നെ​ല്‍ ക​ര്‍ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​തി​നും സം​സ്ഥാ​ന​ത്തെ നെ​ല്ലു​ത്പാ​ദ​ന​ത്തി​ല്‍ വ​ലി​യ വ​ര്‍ധ​ന ഉ​ണ്ടാ​ക്കു​ന്ന​തി​നും ഇ​തു​മൂ​ലം സാ​ധി​ക്കും.


2008 ലെ ​നെ​ല്‍വ​യ​ല്‍ ത​ണ്ണീ​ര്‍ത​ട ച​ട്ട​ങ്ങ​ളി​ലെ 14-ാം വ​കു​പ്പ്പ്ര​കാ​രം നെ​ല്‍വ​യ​ല്‍ ത​ണ്ണീ​ര്‍ത​ട നി​ക​ത്ത​ല്‍ ഫീ​സാ​യി കാ​ര്‍ഷി​കാ​ഭി​വൃ​ദ്ധി ഫ​ണ്ടി​ല്‍ വ​രു​ന്ന പ​ണ​ത്തി​ന്‍റെ 90% വും ​കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ നെ​ല്ല് ഉത്പാ​ദ​ക ഇ​ന്‍സെ​ന്‍റീ​വ് ന​ല്‍കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.