സെ​ന്‍​ട്ര​ല്‍​ സ്‌​കൂ​ള്‍​ കാ​യി​ക​മേ​ള; എ​​​​റ​​​​ണാ​​​​കു​​​​ളം​ മു​​​​ന്നി​​​​ല്‍
സെ​ന്‍​ട്ര​ല്‍​ സ്‌​കൂ​ള്‍​ കാ​യി​ക​മേ​ള; എ​​​​റ​​​​ണാ​​​​കു​​​​ളം​ മു​​​​ന്നി​​​​ല്‍
Tuesday, December 31, 2024 1:09 AM IST
കൊ​​​​ച്ചി:​ കേ​​​​ന്ദ്ര​ സി​​​​ല​​​​ബ​​​​സ് സ്​​​​കൂ​​​​ളു​​​​ക​​​​ളു​​​​ടെ ​സം​​​​സ്ഥാ​​​​ന​ കാ​​​​യി​​​​ക​​​​മേ​​​​ള​​​​യു​​​​ടെ​ ആ​​​​ദ്യ​​​​ദി​​​​ന​​​​ത്തി​​​​ല്‍ ആ​​​​തി​​​​ഥേ​​​​യ​​​​രാ​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല മു​​​​ന്നി​​​​ല്‍.

118 പോ​​​​യി​​​ന്‍റോ​​​ടെ​​​​യാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തി​​​​ന്‍റെ മു​​​​ന്നേ​​​​റ്റം. 64 പോ​​​​യി​​​​ന്‍റു​​​മാ​​​​യി കോ​​​​ഴി​​​​ക്കോ​​​​ട് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തും 56 പോ​​​​യി​​​ന്‍റു​​​​മാ​​​​യി തൃ​​​​ശൂ​​​​ര്‍ മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തും തു​​​​ട​​​​രു​​​​ന്നു.

ഏ​​​​ഴു​ സ്വ​​​​ര്‍​ണ​​​​വും​ ആ​​​​റു​ വെ​​​​ള്ളി​​​​യും​ മൂ​​​​ന്ന് വെ​​​​ങ്ക​​​​ല​​​​വും​ ഉ​​​​ള്‍​പ്പെ​​​​ടെ 16​ മെ​​​​ഡ​​​​ലു​​​​ക​​​​ളാ​​​​ണ് എ​​​​റ​​​​ണാ​​​​കു​​​​ളം നേ​​​​ടി​​​​യ​​​​ത്. മൂ​​​​ന്നു​ വീ​​​​തം സ്വ​​​​ര്‍​ണ​​​​വും വെ​​​​ള്ളി​​​​യും നാ​​​​ല് വെ​​​​ങ്ക​​​​ല​​​​വു​​​മാ​​​ണ് കോ​​​​ഴി​​​​ക്കോ​​​​ടി​​​ന്‍റെ സ​​​ന്പാ​​​ദ്യം. തൃ​​​​ശൂ​​​​ര്‍ മൂ​​​​ന്നു​ സ്വ​​​​ര്‍​ണ​​​​വും​ ഒ​​​​രു​ വെ​​​​ള്ളി​​​​യും​ നാ​​​​ല്​ വെ​​​​ങ്ക​​​​ല​​​​വും​ സ്വ​​​​ന്ത​​​​മാ​​​​ക്കി.


കേ​​​​ര​​​​ള സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍ ഓ​​​​ഫ് സി​​​ബി​​​എ​​​​സ്ഇ സ്‌​​​​കൂ​​​​ള്‍​സ് കേ​​​​ര​​​​ള​​​​യു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ചാ​​​​ണു സം​​​​സ്ഥാ​​​​ന കാ​​​​യി​​​​ക​​​​മേ​​​​ള സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. സി​​​ബി​​​എ​​​​സ്ഇ, ഐ​​​​സി​​​എ​​​​സ്ഇ, കേ​​​​ന്ദ്രീ​​​​യ വി​​​​ദ്യാ​​​​ല​​​​യ, ന​​​​വോ​​​​ദ​​​​യ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ ആ​​​​യി​​​​ര​​​​ത്തോ​​​​ളം വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളാ​​​​ണു മ​​​​ത്സ​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​റ​​​​ണാ​​​​കു​​​​ളം​ മ​​​​ഹാ​​​​രാ​​​​ജാ​​​​സ്കോ​​​​ള​​​​ജ്ഗ്രൗ​​​​ണ്ടി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന​ മ​​​​ത്സ​​​​രം​ ഇ​​​​ന്ന് സ​​​​മാ​​​​പി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.