ശ്രീ​നാ​രാ​യ​ണ ഗു​രു ആ​ധു​നി​ക മ​തേ​ത​ര സ​മൂ​ഹ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ട ആ​ചാ​ര്യ​ൻ: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
ശ്രീ​നാ​രാ​യ​ണ ഗു​രു ആ​ധു​നി​ക മ​തേ​ത​ര സ​മൂ​ഹ​ത്തി​ന്  അ​ടി​ത്ത​റ​യി​ട്ട ആ​ചാ​ര്യ​ൻ: മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
Tuesday, December 31, 2024 1:09 AM IST
ശി​​​വ​​​ഗി​​​രി: ആ​​​ധു​​​നി​​​ക മ​​​ത​​​നി​​​ര​​​പേ​​​ക്ഷ, ജ​​​നാ​​​ധി​​​പ​​​ത്യ സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​ടി​​​ത്ത​​​റ​​​യി​​​ട്ട ആ​​​ചാ​​​ര്യ​​​നാ​​​യി​​​രു​​​ന്നു ശ്രീ​​​നാ​​​രാ​​​യ​​​ണ​​​ഗു​​​രു എ​​​ന്ന് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ്. അ​​​രു​​​വി​​​പ്പു​​​റം പ്ര​​​തി​​​ഷ്ഠ​​​യി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം ആ​​​ധു​​​നി​​​ക കേ​​​ര​​​ള​​​ത്തി​​​നു ശി​​​ലാ​​​സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം വി​​​ശ​​​ദ​​​മാ​​​ക്കി.

92-ാമ​​​ത് ശി​​​വ​​​ഗി​​​രി തീ​​​ർ​​​ഥാ​​​ട​​​ന മ​​​ഹാ​​​മ​​​ഹം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി രാ​​​ജേ​​​ഷ്. ന​​​വോ​​​ത്ഥാ​​​ന​​​ത്തി​​​ന് തു​​​ട​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യ​​​ത് അ​​​രു​​​വി​​​പ്പു​​​റം പ്ര​​​തി​​​ഷ്ഠ​​​യി​​​ലൂ​​​ടെ​​​യാ​​​ണ്. രാ​​​ജ്യ​​​ത്തി​​​നു​​​ള്ള വെ​​​ളി​​​ച്ചം കൂ​​​ടി​​​യാ​​​യി​​​രു​​​ന്നു അ​​​ത്. പ്ര​​​തി​​​ഷ്ഠ​​​യ്ക്കു ശേ​​​ഷം അ​​​ദ്ദേ​​​ഹം അ​​​വി​​​ടെ എ​​​ഴു​​​തി​​​വ​​​ച്ച​​​ത് സോ​​​ദ​​​ര​​​ത്വേ​​​ന വാ​​​ഴു​​​ന്ന മാ​​​തൃ​​​കാ സ്ഥാ​​​ന​​​മാ​​​ണി​​​ത് എ​​​ന്നാ​​​ണ്. ആ ​​​സ്ഥാ​​​നം കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​പ്പോ​​​ഴും നി​​​ല​​​നി​​​ർ​​​ത്താ​​​ൻ സാ​​​ധി​​​ക്കു​​​ന്നു​​​ണ്ട്.

അ​​​ന്ന് ഗു​​​രു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ സോ​​​ദ​​​ര​​​ത്വേ​​​ന എ​​​ന്ന ആ​​​ശ​​​യം പി​​​ൽ​​​ക്കാ​​​ല​​​ത്ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ൽ വ​​​ന്നു. ഗു​​​രു തെ​​​ളി​​​യി​​​ച്ച വ​​​ഴി​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് കേ​​​ര​​​ളം സ​​​ഞ്ച​​​രി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി രാ​​​ജേ​​​ഷ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


ശ്രീ​​​നാ​​​രാ​​​യ​​​ണ ധ​​​ർ​​​മ​​​സം​​​ഘം ട്ര​​​സ്റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് സ്വാ​​​മി സ​​​ച്ചി​​​ദാ​​​ന​​​ന്ദ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ശു​​​ഭാം​​​ഗാ​​​ന​​​ന്ദ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ൽ​​​എ, അ​​​ടൂ​​​ർ​​​പ്ര​​​കാ​​​ശ് എം​​​പി, മു​​​ൻ​​​കേ​​​ന്ദ്ര മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, വി.​​​ജോ​​​യി എം​​​എ​​​ൽ​​​എ, ശി​​​വ​​​ഗി​​​രി തീ​​​ർ​​​ഥാ​​​ട​​​ന ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, വ​​​ർ​​​ക്ക​​​ല ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം.​​​ലാ​​​ജി, തീ​​​ർ​​​ഥാ​​​ട​​​ന ക​​​മ്മി​​​റ്റി വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​ജി.​​​ബാ​​​ബു​​​രാ​​​ജ്, സ്വാ​​​മി വി​​​ശാ​​​ലാ​​​ന​​​ന്ദ, സ്വാ​​​മി ശ​​​ങ്ക​​​രാ​​​ന​​​ന്ദ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. തീ​​​ർ​​​ഥാ​​​ട​​​ന ക​​​മ്മി​​​റ്റി സെ​​​ക്ര​​​ട്ട​​​റി സ്വാ​​​മി ഋ​​​തം​​​ഭ​​​രാ​​​ന​​​ന്ദ സ്വാ​​​ഗ​​​ത​​​വും ശ്രീ​​​നാ​​​രാ​​​യ​​​ണ ധ​​​ർ​​​മ​​​സം​​​ഘം ട്ര​​​സ്റ്റ് ട്ര​​​ഷ​​​റ​​​ർ സ്വാ​​​മി ശാ​​​ര​​​ദാ​​​ന​​​ന്ദ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.