കോ​വി​ഡ് വ​രു​ന്ന​തി​ന് മു​മ്പ് മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് ഭാ​ഗ്യ​മാ​യെ​ന്ന് അ​മി​ത്ഷാ
കോ​വി​ഡ് വ​രു​ന്ന​തി​ന് മു​മ്പ് മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് ഭാ​ഗ്യ​മാ​യെ​ന്ന് അ​മി​ത്ഷാ
Saturday, December 4, 2021 3:17 PM IST
ന്യൂ​ഡ​ൽ​ഹി: 2014ൽ ​മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ രാ​ജ്യ​ത്തി​നാ​യെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. കോ​വി​ഡ് മ​ഹാ​മാ​രി വ​രു​ന്ന​തി​ന് മു​മ്പ് മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് രാ​ജ്യ​ത്തി​ന് ഭാ​ഗ്യ​മാ​ണെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.

2014ൽ ​ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​ശേ​ഷം ഇ​ന്ത്യ​യി​ൽ ഒ​രു സ്ഥി​ര​ത​യു​ണ്ടാ​യി. മു​ൻ സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണി​ച്ച 60 ശ​ത​മാ​നം പാ​വ​പ്പെ​ട്ട​വ​രെ​യും മോ​ദി സ​ർ​ക്കാ​ർ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ച്ചു. അ​വ​ർ​ക്കാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളും ത​യാ​റാ​ക്കി​യെ​ന്നും ഷാ ​പ​റ​ഞ്ഞു.

കോ​വി​ഡ് നി​ല​വി​ൽ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. രാ​ജ്യം ഇ​തു​വ​രെ മി​ക​ച്ച നി​ല​യി​ൽ വൈ​റ​സി​നെ നേ​രി​ട്ടു. ര​ണ്ടാം ത​രം​ഗ​ത്തി​നി​ട​യി​ൽ ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ മോ​ദി ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളാ​ണ് ചെ​യ്ത​ത്. വാ​ക്സി​നേ​ഷ​ൻ കൂ​ട്ടാ​നും മോ​ദി​യു​ടെ ഇ​ട​പെ​ട​ൽ നി​ർ​ണാ​യ​ക​മാ​യെ​ന്ന് ഷാ ​വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.