റിവൈവ് 2k25 യുവജന സമ്മേളനം
1571786
Tuesday, July 1, 2025 12:58 AM IST
ചിറ്റാരിക്കാൽ: തോമാപുരം ഇടവകയിലെ എസ്എംവൈഎം യുവജന കൂട്ടായ്മ റിവൈവ് 2k25 ഫാ. ആൽബിൻ തെങ്ങുംപള്ളി ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി റവ. ഫാ. മാണി വേൽവട്ടം അധ്യക്ഷതവഹിച്ചു.
എസ്എംവൈഎം ഫൊറോന ഡയറക്ടർ ഫാ. ജോജി ചക്കനാനിക്കൽ വാർഷിക പദ്ധതി ഡീക്കൻ അമൽ പൂക്കുളത്തേലിന് നൽകി പ്രകാശനം ചെയ്തു.
ഫാ. ജൂബിൻ കണിപറമ്പിൽ, സിസ്റ്റർ റോസ്ന എസ്എബിഎസ്, ആനിമേറ്റർ ഷിജിത്ത് കുഴുവേലിൽ, യൂണിറ്റ് പ്രസിഡന്റ് ആശിഷ് പുതോത്ത്, ജോയൽ പരവംപറമ്പിൽ, അമിത വാലുമ്മേൽ, ജോബിൻ കോയിക്കൽ, അതുൽ ചിരട്ടയോലിൽ, എബിൻ മഞ്ഞളാങ്കൽ എന്നിവർ സംസാരിച്ചു.