മ​ഴ ക​ഴി​ഞ്ഞാ​ലു​ട​ൻ റോ​ഡ് പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി റി​യാ​സ്
മ​ഴ ക​ഴി​ഞ്ഞാ​ലു​ട​ൻ റോ​ഡ് പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി റി​യാ​സ്
Sunday, November 28, 2021 12:28 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മ​ഴ ക​ഴി​ഞ്ഞാ​ലു​ട​ൻ റോ​ഡ് പ​ണി ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മ​ഴ ഇ​ല്ലാ​ത്ത ദി​വ​സം റോ​ഡ് പ​ണി ന​ട​ത്തും. റോ​ഡ് അ​റ്റ​ക്കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി 119 കോ​ടി അ​നു​വ​ദി​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ ക​രാ​റു​കാ​ര​ന്‍റെ ജോ​ലി തീ​രി​ല്ലെ​ന്നും പ​രി​പാ​ലി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ റോ​ഡി​ലു​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ള്‍ എ​ല്ലാം ക​രാ​റു​കാ​ര​ന്‍ ത​ന്നെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ റോ​ഡി​നു റ​ണ്ണിം​ഗ് കോ​ണ്‍​ട്രാ​ക്ട് ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. ജ​ല അ​തോ​റി​റ്റി റോ​ഡു​ക​ള്‍ പൊ​ളി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ള്‍ കി​ട്ടു​ന്നു​ണ്ടെ​ന്നും ഇ​ത് പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.