ത​ര​ത്തി​ൽ ക​ളി​ക്കെ​ടാ... മു​ള്ള​ൻ പ​ന്നി​യെ തോ​ണ്ടി​യ തെ​രു​വ് നാ​യ​യ്ക്ക് പ​ണി​കി​ട്ടി
ത​ര​ത്തി​ൽ ക​ളി​ക്കെ​ടാ... മു​ള്ള​ൻ പ​ന്നി​യെ തോ​ണ്ടി​യ തെ​രു​വ് നാ​യ​യ്ക്ക് പ​ണി​കി​ട്ടി
Saturday, November 27, 2021 12:57 PM IST
ഗു​രു​വാ​യൂ​ർ: വ​ഴി​വ​ക്കി​ൽ ക​ണ്ട മു​ള്ള​ൻ​പ​ന്നി​യെ തോ​ണ്ടി​യ തെ​രു​വ് നാ​യ​യ്ക്ക് പ​ണി​കി​ട്ടി. ദേ​ഹ​ത്ത് മു​ള്ളു​ത​റ​ച്ച നി​ല​യി​ൽ വേ​ദ​ന​കൊ​ണ്ടു ഓ​ടി​യ നാ​യ​യ്ക്ക് ഒ​ടു​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ര​ക്ഷ​ക​രാ​യി.

ഗു​രു​വാ​യൂ​ർ പ​ടി​ഞ്ഞാ​റെ​ന​ട​യി​ൽ മി​നി മാ​ർ​ക്ക​റ്റി​നു സ​മീ​പ​മാ​ണു മു​ള്ള​ൻ​പ​ന്നി നാ​യ​യ്ക്ക് നേ​രെ മു​ള്ളു തെ​റി​പ്പി​ച്ച​ത്. ക​ഴു​ത്തി​ന് താ​ഴെ മു​ള്ളുത​റ​ച്ച നി​ല​യി​ൽ നാ​യ തെ​രു​വി​ലൂ​ടെ ഓ​ടി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ൽ നാ​യ അ​വ​ശ​നി​ല​യി​ലാ​യി. പ​ടി​ഞ്ഞാ​റെ​ന​ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ നാ​യ​യെ കു​ടു​ക്കി​ട്ട് പി​ടി​ച്ചാ​ണ് ത​റ​ച്ച മു​ള്ളു​ക​ൾ നീ​ക്കി​യ​ത്. നാ​യ​യു​ടെ ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്തും മു​ള്ളു ത​റ​ച്ച മു​റി​വു​ക​ൾ കാ​ണാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.