ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ ദ​ളി​ത് ബാ​ല​ന് പി​ഴ; അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ
ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ ദ​ളി​ത് ബാ​ല​ന് പി​ഴ; അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ
Thursday, September 23, 2021 2:28 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ കൊ​പ്പ​ൽ ജി​ല്ല​യി​ലെ മി​യാ​പു​ര​യി​ൽ ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച നാ​ല് വ​യ​സു​കാ​ര​ൻ ദ​ളി​ത് ബാ​ല​ന് 25,000 രൂ​പ പി​ഴ​യി​ട്ട സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദ​ളി​ത് ബാ​ല​ൻ പ്ര​വേ​ശി​ച്ച​ത് മൂ​ലം ക്ഷേ​ത്ര​ത്തി​ന് അ​ശു​ദ്ധി​യു​ണ്ടാ​യെ​ന്നും ശു​ദ്ധി​ക​ല​ശം ന​ട​ത്താ​ൻ പ​ണം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കു​ടും​ബ​ത്തി​ന് പി​ഴ ചു​മ​ത്തി​യ​ത്.

പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സാ​മൂ​ഹ്യ​ക്ഷേ​മ അ​സി. ഡ​യ​റ​ക്ട​ർ ബാ​ച​ന്ദ്ര​യാ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

കു​ട്ടി​ക്ക് പി​ഴ​യി​ട്ട സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ദ​ളി​ത് സ​മൂ​ഹം പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ലി​റ​ങ്ങി​യി​രു​ന്നു. പി​ന്നീ​ട് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മു​ണ്ടാ​യ പി​ഴ​വാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ജാ​തി സം​ഘ​ട​ന വി​ശ​ദീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.