മേ​ല്‍​ശാ​ന്തി നി​യ​മ​ന​ത്തി​ന് മ​ല​യാ​ള ബ്രാ​ഹ്മ​ണ​ര്‍ മാ​ത്രം: ഹ​ര്‍​ജി മൂ​ന്നാ​ഴ്ച്ച ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കും
മേ​ല്‍​ശാ​ന്തി നി​യ​മ​ന​ത്തി​ന് മ​ല​യാ​ള ബ്രാ​ഹ്മ​ണ​ര്‍ മാ​ത്രം: ഹ​ര്‍​ജി  മൂ​ന്നാ​ഴ്ച്ച ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കും
Tuesday, September 14, 2021 11:27 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ​യും മാ​ളി​ക​പ്പു​റ​ത്തെ​യും മേ​ല്‍​ശാ​ന്തി നി​യ​മ​ന​ത്തി​നു മ​ല​യാ​ള ബ്രാ​ഹ്മ​ണ​ര്‍ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി​യെ​ന്ന തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ ഹൈ​ക്കോ​ട​തി മൂ​ന്നാ​ഴ്ച്ച ക​ഴി​ഞ്ഞു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ മൂ​ന്നാ​ഴ്ച സ​മ​യം വേ​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണു ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് കെ. ​ബാ​ബു എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി​ക​ള്‍ മാ​റ്റി​യ​ത്.

ഹ​ര്‍​ജി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ബോ​ര്‍​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. കോ​ട്ട​യം മൂ​ല​വ​ട്ടം സ്വ​ദേ​ശി സി. ​വി​ഷ്ണു​നാ​രാ​യ​ണ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളാ​ണു ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി നി​യ​മ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​ന​ത്തി​ല്‍​നി​ന്നു മ​ല​യാ​ള ബ്രാ​ഹ്മ​ണ​ര്‍ അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി​യെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി ഹി​ന്ദു​മ​ത വി​ശ്വാ​സി​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​ണു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം. മ​ല​യാ​ളി ബ്രാ​ഹ്മ​ണ​രാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ഒ​ഴി​കെ വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്ന മ​റ്റു യോ​ഗ്യ​ത​ക​ള്‍ ത​ങ്ങ​ള്‍​ക്കു​ണ്ടെ​ന്നും ഹ​ര്‍​ജി​ക്കാ​ര്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.