ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം; 12 പേ​ർ​ക്ക് പ​രി​ക്ക്
ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണം; 12 പേ​ർ​ക്ക് പ​രി​ക്ക്
Thursday, August 5, 2021 11:19 AM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ 12 പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ ര​ണ്ടു പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഗോ​തി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ബൊ​ലേ​റോ ജീപ്പ് കു​ഴി​ബോം​ബി​ൽ ക​യ​റി സ്ഫോ​ട​ന​ത്തി​ൽ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ർ​മാ​ണം ന​ട​ന്നു​വ​രു​ന്ന ദ​ന്തേ​വാ​ഡ​യേ​യും നാ​ര​യ​ൺ​പു​രി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ലാ​യി​രു​ന്നു സ്ഫോ​ട​നം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും പ​രി​ക്കേ​റ്റ​വ​രെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

പോ​ലീ​സി​നെ ല​ക്ഷ്യ​വ​ച്ച് സ്ഥാ​പി​ച്ചി​രു​ന്ന സ്ഫോ​ട​ക​വ​സ്തു​വി​ൽ സ്വ​കാ​ര്യ​വാ​ഹ​നം ക​യ​റു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.