പ​ക്ഷി​ക​ളും നാ​യ്ക്ക​ളും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ടി​ച്ചു കീ​റു​ന്നു; ഗം​ഗ​യു​ടെ തീ​ര​ത്തെ കാ​ഴ്ച​ക​ൾ ഞെ​ട്ടി​ക്കു​ന്ന​ത്..
പ​ക്ഷി​ക​ളും നാ​യ്ക്ക​ളും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ടി​ച്ചു കീ​റു​ന്നു; ഗം​ഗ​യു​ടെ തീ​ര​ത്തെ കാ​ഴ്ച​ക​ൾ ഞെ​ട്ടി​ക്കു​ന്ന​ത്..
Monday, May 17, 2021 9:52 AM IST
ല​ക്നോ: കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വീ​ഴ്ച​ക​ൾ തു​റ​ന്നു​കാ​ട്ടി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ. പ്ര​യാ​ഗ് രാ​ജി​ല്‍ ഗം​ഗ​യു​ടെ തീ​ര​ത്ത് നൂ​റി​ലേ​റെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൃ​ത്യ​മാ​യി സം​സ്‌​ക​രി​ക്കാ​തെ കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

കൃ​ത്യ​മാ​യി സം​സ്‌​ക​രി​ക്കാ​ത്ത​തി​നാ​ല്‍ ഇ​പ്പോ​ള്‍ മ​ണ​ല്‍ നീ​ങ്ങി മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. പ​ക്ഷി​ക​ളും നാ​യ്ക്ക​ളും മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ വ​ലി​ച്ച് പു​റ​ത്തി​ടു​ക​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടേ​താ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

മൃ​ത​ദേ​ഹ​ങ്ങ​ൾ രോ​ഗ​ങ്ങ​ൾ പ​ര​ത്തു​മെ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ർ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഗം​ഗാ ന​ദി​യി​ൽ നൂ​റി​ല​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്‌​ക​രി​ക്കാ​ന്‍ പ​ണമി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഗ്രാ​മീ​ണ​ർ മൃ​ത​ദേ​ഹ​ങ്ങ​ൾ ഗം​ഗ​യി​ലെ​റി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.