വി.​കെ ശ​ശി​ക​ല ജ​യി​ൽ മോ​ചി​ത​യാ​യി; ബം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ തു​ട​രും
Wednesday, January 27, 2021 11:34 AM IST
ബം​ഗ​ളൂ​രു: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ തോ​ഴി വി.​കെ ശ​ശി​ക​ല നാ​ലു വ​ർ​ഷ​ത്തെ കാ​രാ​ഗൃ​ഹ വാ​സ​ത്തി​നു ശേ​ഷം ജ​യി​ൽ മോ​ചി​ത​യാ​യി. എ​ന്നാ​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള ശ​ശി​ക​ല ബം​ഗ​ളൂ​രു​വി​ൽ തു​ട​രും.

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശ​ശി​ക​ല​യു​ടെ നാ​ല് വ​ർ​ഷ​ത്തെ ശി​ക്ഷാ​കാ​ലാ​വ​ധി ഇ​ന്ന് പൂ​ർ​ത്തി​യാ​യി​രു​ന്നു. ഡോ​ക്ട​ർ​മാ​ർ വ​ഴി ജ​യി​ൽ അ​ധി​കൃ​ത​ർ രേ​ഖ​ക​ളി​ൽ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത​ട​ക്കം സാ​ങ്കേ​തി​ക ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

ശി​ക്ഷ ക​ഴി​ഞ്ഞ് തി​രി​കെ​യെ​ത്തു​ന്ന ശ​ശി​ക​ല​യ്ക്ക് വ​ൻ സ്വീ​ക​ര​ണം ന​ൽ​കാ​നാ​ണ് അ​നു​യാ​യി​ക​ളു​ടെ പ​ദ്ധ​തി. ബം​ഗ​ളൂ​രു മു​ത​ൽ ആ​യി​രം വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള സ്വീ​ക​ര​ണ​റാ​ലി​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ചെ​ന്നൈ​യി​ൽ ശ​ക്തി​പ്ര​ക​ട​ന​വും ന​ട​ത്തും.

ഈ ​മാ​സം 20 ന് ​ആ​ണ് ശ​ശി​ക​ല​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം മൂ​ർഛി​ച്ച​തോ​ടെ വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------