ഇ​ന്ത്യ ത​ക​ർ​ച്ച​യി​ൽ; പൂ​ജാ​ര​യും ര​ഹാ​നെ​യും പു​റ​ത്ത്
Sunday, January 17, 2021 7:34 AM IST
ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ ത​ക​ർ​ച്ച നേ​രി​ടു​ന്നു. മൂ​ന്നാം ദി​വ​സം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 69 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ ക​ളി​യാ​രം​ഭി​ച്ച ഇ​ന്ത്യ​ക്ക് ആ​ദ്യ സെ​ഷ​നി​ൽ ര​ണ്ട് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി.

നാ​ലി​ന് 159 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ. ചേ​തേ​ശ്വ​ർ പു​ജാ​ര (25), ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ (37) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. മാ​യ​ങ്ക് അ​ഗ​ർ​വാ​ളും (38) ഋ​ഷ​ഭ് പ​ന്തു​മാ​ണ് (2) ക്രീ​സി​ൽ.

ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നു 210 റ​ൺ​സ് പി​ന്നി​ലാ​ണ് ഇ​പ്പോ​ഴും ഇ​ന്ത്യ. സ്റ്റാ​ർ​ക്, ഹെ​യ്സ​ൽ വു​ഡ്, ക​മ്മി​ൻ​സ്, ലി​യോ​ൺ എ​ന്നി​വ​രാ​ണ് വി​ക്ക​റ്റെ​ടു​ത്ത​ത്. ര​ണ്ട് ദി​വ​സം ശേ​ഷി​ക്കെ ഫോ​ളോ​ഓ​ൺ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ന്ത്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------