ഐ​എ​സ്എ​ൽ: മും​ബൈ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഹൈ​ദ​രാ​ബാ​ദ്
Saturday, January 16, 2021 10:05 PM IST
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള മും​ബൈ സി​റ്റി എ​ഫ്സി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി. ഇ​രു​ടീ​മു​ക​ളും ഗോ​ള്‍​ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. മും​ബൈ വ​ഴ​ങ്ങു​ന്ന ര​ണ്ടാ​മ​ത് സ​മ​നി​ല​യാ​ണി​ത്.

ഹൈ​ദ​രാ​ബാ​ദ് ആ​ക്ര​മി​ച്ച് ക​ളി​ച്ച​പ്പോ​ള്‍ മും​ബൈ പ്ര​തി​രോ​ധ​ത്തി​ലൂ​ന്നി​യു​ള്ള ക​ളി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഹൈ​ദ​രാ​ബാ​ദി​ന്‍റെ യു​വ മി​ഡ്ഫീ​ല്‍​ഡ​ര്‍ ഹി​തേ​ഷ് ശ​ര്‍​മ മ​ത്സ​ര​ത്തി​ലെ ഹീ​റോ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കി.

മും​ബൈ 11 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും 26 പോ​യി​ന്‍റു​മാ​യി ലീ​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ഹൈ​ദ​രാ​ബാ​ദ് ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നും 16 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------