ജ​യ​മി​ല്ലാ​തെ ജം​ഷ​ഡ്പു​ർ; ഹൈ​ദ​രാ​ബാ​ദി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ചു
Wednesday, December 2, 2020 10:18 PM IST
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ലും ജ​യ​മി​ല്ലാ​തെ ജം​ഷ​ഡ്പു​ർ എഫ്സി. ഹൈ​ദ​രാ​ബാ​ദ് എഫ്സിക്കെതിരായ മ​ത്സ​ര​വും സ​മ​നി​ല​യി​ൽ പി​രി​ച്ചു. 1 -1 എ​ന്ന നി​ല​യി​ലാ​ണ് മ​ത്സ​രം അ​വ​സാ​നി​ച്ച​ത്

മ​ത്സ​ര​ത്തി​ൽ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച​തും കൂ​ടു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച​തും ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി ആ​യി​രു​ന്നു. പ​ക്ഷേ അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കാ​ൻ അ​വ​ർ​ക്കാ​യി​ല്ല.

ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഹൈ​ദ​രാ​ബാ​ദ് ലീ​ഡ് എ​ടു​ത്തു. 50-ാം മി​നി​റ്റി​ൽ അ​രി​ഡാ​ന സാ​ന്‍റാ​ന ആ​ണ് ഹൈ​ദ​ര​ബാ​ദി​ന് ലീ​ഡ് ന​ൽ​കി​യ​ത്. പി​ന്നീ​ട് ഉ​ണ​ർ​ന്നു ക​ളി​ച്ച ജം​ഷ​ഡ്പുർ 85-ാം മി​നി​റ്റി​ൽ സ​മ​നി​ല പി​ടി​ച്ചു. സ്റ്റീ​ഫ​ൻ ഇ​സെ ആ​ണ് ജം​ഷ​ഡ്പു​രി​ന് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്ത​ത്.

മൂ​ന്ന് മ​ത്സ​ര​ത്തി​ൽ രണ്ട് പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ഏ​ഴാ​മ​താ​ണ് ജം​ഷ​ഡ്പു​ർ. അ​ഞ്ച് പോ​യി​ന്‍റു​മാ​യി ഹൈ​ദ​ര​ബാ​ദ് നാ​ലാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.