24 മ​ണി​ക്കൂ​റി​നി​ടെ 31,118 കേ​സു​ക​ൾ; രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ 95 ല​ക്ഷ​ത്തി​ലേ​ക്ക്
Tuesday, December 1, 2020 10:24 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും അ​ര​ല​ക്ഷ​ത്തി​ല്‍ താ​ഴെ. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 31,118 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 482 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 94,62,810 ആ​യി. മ​ര​ണ​സം​ഖ്യ 1,37,621 ആ​യി ഉ​യ​ര്‍​ന്നു.

നി​ല​വി​ല്‍ രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 4,35,603 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 88,89,585 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 41,985 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.