"ലൗ ജി​ഹാ​ദ്’ നി​യ​മ​ത്തി​ന്‍റെ കീ​ഴി​ൽ യു​പി​യി​ൽ ആ​ദ്യ കേ​സ്; പ്ര​തി മു​സ്ലിം യു​വാ​വ്
Sunday, November 29, 2020 4:06 PM IST
ല​ക്നോ: ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ പാ​സാ​ക്കി​യ മ​ത​പ​രി​വ​ർ​ത്ത​ന ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​ദ്യ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മു​സ്ലിം മ​ത​വി​ശ്വാ​സി​യാ​യ ഒ​രാ​ൾ സ്ത്രീ​യെ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് നി​ർ​ബ​ന്ധി​ച്ചു എ​ന്നാ​ണു ര​ക്ഷി​താ​വി​ന്‍റെ പ​രാ​തി.

ശ​നി​യാ​ഴ്ച ബ​റേ​ലി ജി​ല്ല​യി​ലെ ദേ​ര​നി​യ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണു പു​തി​യ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മ​ക​ളെ മു​സ്ലിം മ​ത​ത്തി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്നു എ​ന്നാ​ണു പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം. ത​ന്‍റെ കു​ടും​ബ​ത്തി​നു നേ​രെ ആ​രോ​പി​ത​ൻ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പു​തി​യ ആ​ന്‍റി ക​ണ്‍​വേ​ർ​ഷ​ൻ നി​യ​മ​ത്തി​ലെ 504, 506 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, ഇ​യാ​ൾ​ക്കെ​തി​രേ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ മ​റ്റു വ​കു​പ്പു​ക​ളും ചു​മ​ത്തു​മെ​ന്ന് ബ​റേ​ലി റൂ​റ​ൽ എ​സ്പി സ​ൻ​സ​ർ സിം​ഗ് പ​റ​ഞ്ഞു. പ്ര​തി ഒ​ളി​വി​ലാ​ണെ​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ എ​തി​ർ​ക്കു​ക​യെ​ന്ന നി​ല​പാ​ടോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ആ​ന​ന്ദി​ബെ​ൻ പ​ട്ടേ​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഒ​പ്പു​വ​ച്ച​ത്. വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ലു​ള്ള മ​തം​മാ​റ്റം ഇ​നി കു​റ്റ​ക​ര​മാ​കും. നി​ർ​ബ​ന്ധ മ​ത​പ​രി​വ​ർ​ത്ത​ന​വും കു​റ്റ​ക​ര​മാ​കും.

ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ലൗ ​ജി​ഹാ​ദി​നെ​തി​രെ നി​യ​മം കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് ഒ​ന്നു മു​ത​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ശി​ക്ഷ​യും 15,000 രൂ​പ വ​രെ പി​ഴ​യു​മാ​ണ് ഓ​ർ​ഡി​ന​ൻ​സി​ൽ വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.