മൊ​ഹ്സെ​ന്‍റെ കൊ​ല​യ്ക്കു പി​ന്നി​ല്‍ ഇ​സ്ര​യേ​ൽ; ഉ​ചി​ത​മാ​യ സ​മ​യ​ത്ത് തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ
Saturday, November 28, 2020 5:10 PM IST
ടെ​ഹ്റാ​ൻ: ആ​ണ​വ ശാ​സ്ത്ര​ജ്ഞ​ൻ മൊ​ഹ്സെ​ൻ ഫ​ക്രി​സാ​ദെ​യു​ടെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ ഇ​സ്ര​യേ​ലാ​ണെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ‌ റു​ഹാ​നി. മൊ​ഹ്സെ​ന്‍റെ മ​ര​ണം ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക​ളെ ഒ​രു ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ലെ​ന്നും ‌പ​ദ്ധ​തി‌ മ​ന്ദ​ഗ​തി​യി​ലാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൊ​ഹ്സെ​ന്‍റെ മ​ര​ണ​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത സ​മ​യ​ത്ത് ഇ​റാ​ൻ മ​റു​പ​ടി ന​ൽ​കു​മെ​ന്നും റു​ഹാ​നി ഭീ​ഷ​ണി മു​ഴ​ക്കി.

രാ​ജ്യം യ​ഥാ​സ​മ​യം പ്ര​തി​ക​രി​ക്കും. എ​ന്നാ​ൽ ‌തി​ടു​ക്ക​ത്തി​ൽ തീ​രു​മാ​ന​മെ​ടു‌​ക്കി​ല്ല. ഈ ​ക്രി​മി​ന​ൽ ന​ട​പ​ടി​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ ധൈ​ര്യ​മു​ള്ള​വ​രാ​ണ് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ​ന്ന് ഇ​റാ​ന്‍റെ ശ​ത്രു​ക്ക​ൾ മ​ന​സി​ലാ​ക്ക​ണം. ത​ക്ക​സ​മ​യ​ത്ത് അ​വ​ർ മ​റു​പ​ടി ന​ൽ​കും- റു​ഹാ​നി കാ​ബി​ന​റ്റ് യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മൊ​ഹ്സെ​ന്‍റെ കൊ​ല​യ്ക്കു പി​ന്നി​ല്‍ ഇ​സ്ര​യേ​ലാ​ണെ​ന്നും സ്വ​യം പ്ര​തി​രോ​ധി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും ചു​ണ്ടി​ക്കാ​ട്ടി ഇ​റാ​ന്‍ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യ്ക്കു ക​ത്തു ന​ല്‍​കി​യി​രു​ന്നു. ഇ​ര​ട്ട​ത്താ​പ്പ് അ​വ​സാ​നി​പ്പി​ച്ച് കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ക്കാ​ന്‍ രാ​ജ്യാ​ന്ത​ര സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ് ജാ​വ​ദ് ഷ​രീ​ഫ് പ​റ​ഞ്ഞു.

മൊ​ഹ്‌​സീ​ന്റെ കൊ​ല​യ്ക്കു പി​ന്നാ​ല്‍ ഇ​സ്ര​യേ​ലാ​ണെ​ന്നും സ്വ​യം പ്ര​തി​രോ​ധി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും ചു​ണ്ടി​ക്കാ​ട്ടി ഇ​റാ​ന്‍ ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യ്ക്കു ക​ത്തു ന​ല്‍​കി ക​ഴി​ഞ്ഞു. ഇ​ര​ട്ട​ത്താ​പ്പ് അ​വ​സാ​നി​പ്പി​ച്ച് കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ക്കാ​ന്‍ രാ​ജ്യാ​ന്ത​ര സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ് ജാ​വ​ദ് ഷ​രീ​ഫ് പ​റ​ഞ്ഞു.

ഇ​സ്ര​യേ​ല്‍ ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദി​ന്‍റെ ഹി​റ്റ് ലി​സ്റ്റി​ലെ ഒ​ന്നാ​മ​നാ​യി​രു​ന്നു മൊ​ഹ്സെ​ൻ. ഇ​സ്‌​ലാ​മി​ക് റെ​വ​ലൂ​ഷ​ണ​റി ഗാ​ര്‍​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​നും ടെ​ഹ്‌​റാ​നി​ലെ ഇ​മാം ഹു​സൈ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ​സ​റു​മാ​യി​രു​ന്നു മൊ​ഹ്സെ​ൻ‍. ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​യു​ടെ ചു​ക്കാ​ന്‍ പി​ടി​ച്ചി​രു​ന്ന​ത് ഇ​ദ്ദേ​ഹ​മാ​ണ്. 2010നും 2012​നും ഇ​ട​യി​ല്‍ ഇ​റാ​നി​ൽ‌ നാ​ല് ആ​ണ​വ​ശാ​സ്ത്ര​ജ്ഞ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.