കെ.​ടി. ജ​ലീ​ലി​ന്‍റെ പി​എ​ച്ച്ഡി ച​ട്ട​പ്ര​കാ​ര​മാ​ണെ​ന്ന് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല; പ​രാ​തി ത​ള്ളി
Wednesday, November 25, 2020 11:54 AM IST
തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ പി​എ​ച്ച്ഡി ച​ട്ട​പ്ര​കാ​ര​മാ​ണെ​ന്ന് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല. ഇ​തു​സം​ബ​ന്ധി​ച്ച ക​ത്ത് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് കൈ​മാ​റി​യ​താ​യാ​ണ് സൂ​ച​ന.

ജ​ലീ​ലി​ന്‍റെ പ്ര​ബ​ന്ധം ച​ട്ട​പ്ര​കാ​ര​മാ​ണു​ള്ള​തെ​ന്നും ഇ​തി​ല്‍ പി​ഴ​വു​ക​ളി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ജ​ലീ​ലി​ന്‍റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ല്‍ പി​ഴ​വു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ സ​മി​തി​യാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

സം​ഭ​വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഗ​വ​ര്‍​ണ​ര്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വി​സി ഗ​വ​ര്‍​ണ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

2006ല്‍ ​മ​ല​ബാ​ര്‍ ക​ലാ​പ​ത്തെ​യും വാ​രി​യം​കു​ന്ന​ത്ത് മു​ഹ​മ്മ​ദ് ഹാ​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് കെ.​ടി. ജ​ലീ​ല്‍ പ്ര​ബ​ന്ധം ത​യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.