റാ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം; സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ
Thursday, October 22, 2020 5:57 PM IST
ഭോ​പ്പാ​ൽ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ.

ന​വം​ബ​റി​ൽ 28 സീ​റ്റു​ക​ളി​ലേ​ക്ക് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഹൈ​ക്കോ​ട​തി ഗ്വാ​ളി​യോ​ർ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്.

ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ ഒ​രു മ​ത്സ​രാ​ർ​ഥി​ക്കും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കും പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​രോ​ട് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഹൈ​ക്കോ​ട​തി​യെ​യും അ​തി​ന്‍റെ തീ​രു​മാ​ന​ത്തെ​യും ത​ങ്ങ​ൾ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്ന് ചൗ​ഹ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​തീ​രു​മാ​ന​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കും. കാ​ര​ണം ഒ​രേ രാ​ജ്യ​ത്ത് ര​ണ്ടു​നി​യ​മ​ങ്ങ​ൾ ഉ​ള്ള​തു​പോ​ലെ​യാ​ണ് തോ​ന്നു​ന്ന​തെ​ന്ന് ചൗ​ഹാ​ൻ പ​റ​ഞ്ഞു.

മ​ധ്യ​പ്ര​ദേ​ശി​ന്‍റെ ചി​ല​ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​രോ​ധ​ന​വും. ബി​ഹാ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.​അ​തി​നാ​ൽ ത​ങ്ങ​ൾ നീ​തി​ക്കു​വേ​ണ്ടി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ചൗ​ഹ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.