ക​ഞ്ചി​ക്കോ​ട് വി​ഷ​മ​ദ്യ​ദു​ര​ന്തം അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു
Thursday, October 22, 2020 7:11 PM IST
പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ചെ​ല്ല​ങ്കാ​വ് ആ​ദി​വാ​സി കോ​ള​നി​യി​ൽ അ​ഞ്ചു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വി​ഷ​മ​ദ്യ​ദു​ര​ന്ത​ത്തി​ൽ അ​ന്വേ​ഷ​ണം വി​വി​ധ ത​ല​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ന്നു. മ​ര​ണ​പ്പെ​ട്ട​വ​രു​ടെ ആ​ന്ത​രികാവയ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്നാ​ലേ മ​ദ്യ​ത്തി​ലെ വി​ഷം സം​ബ​ന്ധി​ച്ച വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ.

കാ​ക്ക​നാ​ട്ടെ ലാ​ബി​ൽ നി​ന്നു​ള്ള ഫ​ലം വേ​ഗ​ത്തി​ലാ​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ചി​ല​രു​ടെ ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ ഉ​രു​കി​പോ​യ​താ​യി പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ള്ള​താ​യി സൂ​ച​ന​യു​ണ്ട്. ഇ​ത് വ്യാ​വ​സാ​യി​ക സ്പി​രി​റ്റാ​ണോ ക​ഴി​ച്ച​തെ​ന്ന സം​ശ​യ​ത്തി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്നു​ണ്ട്.

വ്യ​ക്ത​മാ​യ വി​വ​രം ന​ല്കാ​ൻ ക​ഴി​യു​ന്ന​വ​രെ​ല്ലാം മ​രി​ച്ച​ത് അ​ന്വേ​ഷ​ണ പു​രോ​ഗ​തി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. മ​ര​ണ​പ്പെ​ട്ട ശി​വ​നാ​ണ് മ​ദ്യം എ​ല്ലാ​വ​ർ​ക്കും വി​ത​ര​ണം ചെ​യ്ത​തെ​ന്നാ​ണ് കോ​ള​നി​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ശി​വ​ന് മ​ദ്യം ല​ഭി​ച്ച വ​ഴി​യാ​ണ് അ​റി​യേ​ണ്ട​ത്.

പു​റ​ത്തു നി​ന്ന് കോ​ള​നി​യി​ൽ സ്ഥി​ര​മാ​യി മ​ദ്യം എ​ത്തി​ച്ചു ​ന​ല്കു​ന്ന​വ​രു​ണ്ടോ എ​ന്ന​താ​ണ് അ​ന്വേ​ഷ​ണ​സം​ഘം ആ​രാ​യു​ന്ന​ത്. ശി​വ​ന് ക​ഞ്ചി​ക്കോ​ട്ടെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള​തി​നാ​ൽ ആ ​വ​ഴി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

കോ​യ​ന്പ​ത്തൂ​രി​ലേ​യും ക​ഞ്ചി​ക്കോ​ട്ടേ​യും വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കോ​ള​നി​യി​ക്കു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും ക​ന്നാ​സു​ക​ളും കു​പ്പി​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​യി​ൽ രൂ​ക്ഷ​ഗ​ന്ധ​മു​ള്ള ദ്രാ​വ​ക​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​വ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.