ആ​ളു​ക​ൾ ഇ​ടി​ച്ചു​ക​യ​റി; കു​മ​ര​ൻ സി​ൽ​ക്സ് അ​ധി​കൃ​ത​ർ പൂ​ട്ടി
Wednesday, October 21, 2020 9:45 AM IST
ചെ​ന്നൈ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ പ്ര​മു​ഖ വ​സ്ത്ര​വ്യാ​പാ​ര​ശാ​ല​യാ​യ കു​മ​ര​ൻ സി​ൽ​ക്സ് അ​ധി​കൃ​ത​ർ പൂ​ട്ടി. ചെ​ന്നൈ ടി ​ന​ഗ​റി​ലെ കു​മ​ര​ൻ സി​ൽ​ക്സ് ഷോ​റൂ​മി​ൽ നി​ര​വ​ധി പേ​ർ ഇ​ടി​ച്ചു​ക​യ​റു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത മ​റ്റ് ക​ട​ക​ളും അ​ട​യ്ക്കു​മെ​ന്ന് ഗ്രേ​റ്റ​ർ ചെ​ന്നൈ കോ​ർ​പ്പ​റേ​ഷ​ൻ അ​റി​യി​ച്ചു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ ക​ട​ഉ​ട​മ​ക​ളോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും കോ​ർ​പ്പ​റേ​ഷ​ൻ പ​റ​ഞ്ഞു.

കു​മ​ര​ൻ സി​ൽ​ക്സി​ൽ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ. ക​ട​യ്ക്കു​ള്ളി​ലും പു​റ​ത്തു​മാ​യു​ണ്ടാ​യി​രു​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളി​ൽ പ​ല​ർ​ക്കും മാ​സ്ക് പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.