ബാ​ണാ​സു​ര​സാ​ഗ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ 45 സെ​ന്‍റി​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തും; മു​ന്ന​റി​യി​പ്പ്
Monday, September 21, 2020 7:41 PM IST
വ​യ​നാ​ട്: ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ വ​യ​നാ​ട്ടി​ലെ ബാ​ണാ​സു​ര​സാ​ഗ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ 45 സെ​ന്‍റി​മീ​റ്റ​ർ കൂ​ടി ഉ​യ​ർ​ത്തും. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2 മ​ണി, 3 മ​ണി, 3.30 മ​ണി എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ 15 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഷ​ട്ട​ർ ഉ​യ​ർ​ത്തി ആ​കെ 45 സെ​ന്‍റി​മീ​റ്റ​ർ കൂ​ടി അ​ധി​ക​മാ​യാ​ണ് ഉ​യ​ർ​ത്തു​ക.

നി​ല​വി​ൽ 45 സെ​ന്‍റീ​മീ​റ്റ​ർ തു​റ​ന്നു സെ​ക്ക​ൻ​ഡി​ൽ 37.50 കു​ബി​ക് മീ​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്കു ഒ​ഴു​ക്കു​ന്ന​ത്. ഇ​ത് ആ​കെ 90 സെ​ന്‍റീ​മീ​റ്റ​ർ ആ​ക്കു​ന്ന​തോ​ടെ പു​റ​ത്തു വി​ടു​ന്ന ജ​ലം സെ​ക്ക​ൻ​ഡി​ൽ 75 കു​ബി​ക് മീ​റ്റ​ർ ആ​യി വ​ർ​ധി​ക്കും. പു​ഴ​ക​ളി​ൽ ജ​ല​നി​ര​പ്പ് ഇ​പ്പോ​ഴു​ള്ള അ​വ​സ്ഥ​യി​ൽ നി​ന്നും 60 സെ​ന്‍റി​മീ​റ്റ​ർ കൂ​ടി വ​ർ​ധി​ക്കു​ന്ന​താ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബാ​ണാ​സു​ര​സാ​ഗ​ർ ഡാ​മി​ന്‍റെ താ​ഴ്ഭാ​ഗ​ത്തു​ള്ള ക​ര​മാ​ൻ തോ​ട്, പ​ന​മ​രം പു​ഴ എ​ന്നി​വ​യു​ടെ ഇ​രു​ക​ര​ക​ളി​ലും വെ​ള്ളം ക​യ​റാ​ൻ സാ​ധ്യ​ത​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, മാ​റി താ​മ​സി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​ദ്ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.